കെ.എം.സി.സി മലപ്പുറം പെരുമക്ക് തുടക്കം
text_fieldsദോഹ: മലപ്പുറത്തിന്റെ ഇന്നലകളിൽ അവശേഷിക്കപ്പെട്ട നന്മയുടെയും സ്നേഹത്തിന്റെയും അടരുകൾ പുനരാവിഷ്കരിക്കാൻ പ്രേരിപ്പിക്കുന്ന സന്ദേശമാണ് മലപ്പുറംപെരുമ പോലുള്ള പരിപാടികൾ പകർന്നുനൽകുന്നതെന്ന് ഖത്തർ കെ.എം.സി.സി സംസ്ഥന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് അഭിപ്രായപ്പെട്ടു.
കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ‘മലപ്പുറം പെരുമ’ സീസൺ അഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഹുസ്വരതയുടെ എല്ലാ അടയാളങ്ങളെയും ഹൃദയത്തോട് ചേർത്തുവെച്ച് അഭിമാനത്തോടെ ലോകത്തിന്റെ മുന്നിൽ എഴുന്നേറ്റുനിന്ന പാരമ്പര്യമാണ് മലപ്പുറത്തിനുള്ളതെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ‘മലപ്പുറം: ബഹുസ്വരതയുടെ സ്നേഹതീരം’ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ല പ്രസിഡന്റ് സവാദ് വെളിയങ്കോട് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയർമാൻ കെ. മുഹമ്മദ് ഈസ ബ്രോഷർ പ്രകാശനം ചെയ്തു. പരിപാടിയുടെ മുഖ്യ പ്രായോജകരായ സിറ്റി എക്സ്ചേഞ്ച് ഓപറേഷൻസ് മാനേജർ ഷാനിബ് ശംസുദ്ദീൻ ഏറ്റുവാങ്ങി.
കെ.എം.സി.സി അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ സി.വി. ഖാലിദ് ഉപഹാരം സമർപ്പിച്ചു.
ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി സലിം നാലകത്ത്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗം നിഹാദ്, കെ.എം.സി.സി നേതാക്കളായ അബ്ദുന്നാസർ നാച്ചി, എ.വി. അബൂബക്കർ ഖാസിമി, പി.എസ്.എം. ഹുസൈൻ, റഹീം പാക്കഞ്ഞി, അൻവർ ബാബു വടകര, സിദ്ദീഖ് വാഴക്കാട്, അലി മൊറയൂർ, ടി.ടി.കെ. ബഷീർ, സൽമാൻ എളയിടം, താഹിർ താഹാകുട്ടി, ഫൈസൽ കേളോത്ത് തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും ട്രഷറർ റഫീഖ് പള്ളിയാളി നന്ദിയും പറഞ്ഞു.
ഭാരവാഹികളായ മെഹബൂബ് നാലകത്ത്, അബ്ദുൽ ജബ്ബാർ പാലക്കൽ, ഇസ്മായിൽ ഹുദവി, ശരീഫ് വളാഞ്ചേരി, ലൈസ് കുനിയിൽ, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംഷീർ മാനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.