കെ.എം.സി.സി മണ്ഡലം മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ഖത്തര്‍ കെ.എം.സി.സി പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി നസീം ഹെൽത്ത് കെയർ സഹകരണത്തോടെ അംഗങ്ങൾക്കായി നടത്തിയ മെഡിക്കല്‍ ക്യാമ്പ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ദോഹ സി-റിങ് റോഡിലെ നസീം ഹെൽത്ത് കെയറിൽ നടന്ന ക്യാമ്പില്‍ മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത 175 പേർ പങ്കെടുത്തു. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, കൊളസ്ട്രോള്‍, നേത്ര പരിശോധന എന്നിവക്ക് പുറമെ ജനറല്‍ ഫിസിഷ്യന്‍, സ്ത്രീ രോഗ വിഭാഗം, ചർമരോഗ വിഭാഗം തുടങ്ങിയ ഡോക്ടര്‍മാരുടെ കണ്സൽട്ടേഷനൊപ്പം സൗജന്യ മരുന്ന് വിതരണവും നടന്നു.
ക്യാമ്പിനോടനുബന്ധിച്ച് ‘പ്രവാസ ആരോഗ്യം: കോവിഡിന് ശേഷം’, ‘മാനസിക സമ്മർദം’ എന്നീ വിഷയങ്ങളിൽ നടന്ന ബോധവത്കരണ ക്ലാസിന് ഡോ. പ്രണയ ബാഗ്ഡേ നേതൃത്വം നല്കി. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്ത് മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് ഈസ ക്യാമ്പിന്റെ ഭാഗമായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉപഹാരങ്ങൾ നല്കി. മലപ്പുറം ജില്ല ആക്ടിങ് പ്രസിഡന്റ് മെഹബൂബ് നാലകത്ത്, സീനിയര്‍ നേതാവ് ഖാലിദ് കട്ടുപ്പാറ എന്നിവർ ആശംസകൾ നേര്‍ന്നു. മണ്ഡലം ഭാരവാഹികളായ റസീല്‍ പി.ടി, ഫാറൂഖ് കപ്പൂര്‍, സാലിഹ് വളപുരം, മുബശ്ശിര്‍ കൈപ്പള്ളി, മുനീര്‍ പട്ടണം മെഡിക്കല്‍ കാമ്പ് കോഓഡിനേറ്റര്‍മാരായ അഷ്റഫലി കണ്ടേങ്കാവില്‍, ഷഫീഖ് എൻ.പി, ജിഷാദ് പാറല്‍, ഷുക്കൂര്‍ പാലൂർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.