കെ.എം.സി.സി നവോത്സവിന് കൊടിയേറി
text_fieldsദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന കമ്മിറ്റിയുടെ ആറു മാസക്കാലം നീളുന്ന കല, കായിക മേളയായ ‘നവോത്സവ് 2കെ24’ ആഘോഷങ്ങൾക്ക് തുടക്കമായി. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിനു വേണ്ടി കെ.എം.സി.സി നിർവഹിക്കുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണെന്ന് അംബാസഡർ പറഞ്ഞു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
വിവിധ സാംസ്കാരിക പരിപാടികൾ, സംഘടന ശാക്തീകരണം, ഉപ ഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികൾ, ആദരവ്, ഉജ്ജ്വല സമാപനം തുടങ്ങി വ്യത്യസ്തങ്ങളായ വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് നവോത്സവ് സംസംഘടിപ്പിക്കുന്നത്. നവോത്സവ് ലോഗോ പ്രകാശനം ഇന്ത്യൻ അംബാസഡർ, പ്രമോ വിഡിയോ ലോഞ്ചിങ് മുൻ ഐ.എസ്.സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ്, നവോത്സവ് തീം സോങ് ലോഞ്ചിങ് ഡോ. ഹസൻ കുഞ്ഞി എന്നിവർ നിർവഹിച്ചു. കെ.എം.സി.സി ഡിജി ആപ് പ്രമോ പ്രസന്റേഷൻ ചടങ്ങിൽ നിർവഹിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി, റിയാസ് കരിയാട്, ശിവപ്രിയ, ഫിറോസ് നാദാപുരം എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടി. ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ്.എ.എം. ബഷീർ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഡോ. മോഹൻ തോമസ്, ഹസൻ കുഞ്ഞി, പി.എൻ. ബാബുരാജ് ആശംസകൾ നേർന്നു.
ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, അഷ്‌റഫ് സഫ, ഫൈസൽ ഹുദവി, കെ.എം.സി.സി നേതാക്കളായ അബ്‌ദു നാസർ നാച്ചി, സി.വി. ഖാലിദ്, ദുബൈ കെ.എം.സി.സി നേതാവ് ഇബ്രാഹിം മുറിച്ചാണ്ടി, അവിനാശ് ഗെയ്ക്‍വാദ്, കെ.ആർ. ജയരാജ്, ആഷിഖ് അഹമ്മദ്, ഹുസൈൻ കടന്നമണ്ണ, മുനീർ മങ്കട തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.