ഇഫ്താർ മീറ്റുമായി കെ.എം.സി.സി വനിത വിങ്
text_fieldsകെ.എം.സി.സി വനിത വിഭാഗം നടത്തിയ വിമൻസ് ലീഡേഴ്സ് ഇഫ്താർ മീറ്റിൽ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികൾ
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന വനിത വിങ് നേതൃത്വത്തിൽ പ്രധാന വനിത കൂട്ടായ്മ ഭാരവാഹികളെ പങ്കെടുപ്പിച്ച് നടത്തിയ ലീഡേഴ്സ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. വ്യത്യസ്ത സംഘടനകളിൽ നിന്നുമുള്ള നൂറോളം വനിതകൾ പങ്കെടുത്ത വേദി, സാമൂഹിക സേവന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അറിയാനും പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള അവസരമായി.
വനിത വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷതവഹിച്ചു. ഇഫ്താർ മീറ്റ് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുൽ സമദ് ഉദ്ഘാടനംചെയ്തു. ജനറൽ സെക്രട്ടറി സലീം നാലകത്ത് റമദാൻ സന്ദേശ നൽകി. ട്രഷറർ ഹുസൈൻ ആശംസ നേർന്നു. ജനറൽ സെക്രട്ടറി സലീന കൂളത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദിയും പറഞ്ഞു.
ഖത്തറിലെ അപെക്സ് ബോഡി പ്രതിനിധികളായ സറീന അഹദ്, നന്ദിനി, മിനി സിബി എന്നിവർ പങ്കെടുത്തു. ഖത്തറിലെ വിവിധ സംഘടനകളായ ഇൻകാസ്, ഇന്ത്യൻ യൂത്ത് കോൺഗ്രസ്, വുമൺ ഇന്ത്യ, ക്വിക്ക്, കിലോഫ്, ഡോം ഖത്തർ, നടുമുറ്റം, ചാലിയാർ ദോഹ, എഫ്.സി.സി, എം.ജി.എം, സംസ്കൃതി, ഫോക്കസ് ലേഡീസ്, സിജി, തനിമ ഖത്തർ, കൾചറൽ ഫോറം, ഐ.സി.സി വനിത വിങ്, മലബാർ അടുക്കള, നമ്മുടെ അടുക്കളത്തോട്ടം, മലയാളി സമാജം, മുസാവ, യൂണിക്, തൃശൂർ ജില്ല സൗഹൃദവേദി, ഖത്തർ മലയാളി മോംസ് എന്നീ സംഘടന നേതാക്കൾ, വനിത വിഭാഗം സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങൾ, ജില്ല, മണ്ഡലം ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. മൈമൂന സൈനുദ്ദീൻ തങ്ങൾ, ഷാജിത മുസ്തഫ, മറിയം ഷാഫി ഹാജി, ഫദീല ഹസ്സൻ, മാജിത നസീർ, ഡോ. നിഷ ഫാത്തിമ, ഡോ. ബുഷ്റ അൻവർ, ബസ്മ സത്താർ, റൂമീന ഷമീർ, താഹിറ മഹ്റൂഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.