എക്സ്പോർട്ട് സർട്ടിഫിക്കറ്റിനെക്കുറിച്ച് അറിയാം
text_fieldsനാട്ടിൽ നിന്ന് വിദേശത്തേക്കും തിരിച്ചു യാത്ര ചെയ്യുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് കസ്റ്റംസ് ഡ്യൂട്ടി സംബന്ധിച്ച നിർദേശങ്ങൾ. വിലപിടിപ്പുള്ള വസ്തുക്കൾ രാജ്യത്തിന് പുറത്തേക്കും തിരിച്ചും കൊണ്ടു പോകുന്നതിൽ ഒരുപാട് നിർദേശങ്ങളുണ്ട്. എന്നാൽ, ആവശ്യത്തിനോ, ഉപയോഗത്തിനോ ഉള്ള വിലപിടിപ്പുള്ള വസ്തുക്കൾ കസ്റ്റംസിന്റെ ചോദ്യങ്ങളൊന്നുമില്ലാതെ കൊണ്ടുപോകാനും വരാനുമുള്ള വഴികളുമുണ്ട്. അവയിൽ ഒന്നാണ് ‘എക്സ്പോർട്ട് സർട്ടിഫിക്കറ്റ്. കസ്റ്റംസിൽ നിന്നും ലഭിക്കുന്ന എക്സ്പോർട്ട് സർട്ടിഫിക്കറ്റ് സ്വന്തമാക്കിയാൽ വിലപിടിപ്പുള്ള വസ്തുക്കൾ നാട്ടിൽ നിന്നും വിദേശത്തേക്ക് കസ്റ്റംസ് ഡ്യൂട്ടിയോ അത് സംബന്ധമായ വിശദീകരണങ്ങളോ ആവശ്യമില്ലാതെ കൊണ്ടു വരാനും തിരികെ കൊണ്ടുപോകാനും കഴിയും.
സ്വർണം, വെള്ളി, ഡയമണ്ട്, കാമറകൾ, ലാപ് ടോപ്പ്, കമ്പ്യൂട്ടർ, കാം കോഡർ ഉൾപ്പെടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം ഇങ്ങനെ കൊണ്ട് വന്ന് നാട്ടിലേക്ക് റീ ഇമ്പോർട്ട് ചെയ്യാവുന്നതാണ്. ഓരോ എയർപോർട്ടിലും ഇമിഗ്രേഷൻ കഴിഞ്ഞ് ഡിപ്പാർച്ചർ ഹാളുകളിൽ ഈ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള കസ്റ്റംസ് സംവിധാനം ഉണ്ട്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
- ഇങ്ങനെ കൊണ്ടുപോവുന്ന സാധനങ്ങൾ യാത്രക്കാരന്റെ സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ ഉള്ളതായിരിക്കണം.
- ആവശ്യമായ ഫോമുകൾ പൂരിപ്പിച്ച് എയർ പോർട്ടുകളിലെ കസ്റ്റംസ് ഓഫിസിലേക്ക് ഇ-മെയിൽ ചെയ്യുകയും ഒരു ഹാർഡ് കോപ്പി കൈയിൽ കരുതുകയും ചെയ്യുക.
- രേഖകൾ ശരിയാക്കേണ്ടതിനാൽ ഏറെ നേരത്തെ തന്നെ എയർപോർട്ടിൽ എത്തുക.
- സ്വർണം, വെള്ളി, ഡയമണ്ട് തുടങ്ങിയ ആഭരണങ്ങളാണെങ്കിൽ വാങ്ങിയ രേഖയോ, അംഗീകൃത വാല്യൂവർ നൽകിയ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.
- മറ്റു വിലപിടിപ്പുള്ള സാധനങ്ങളാണെങ്കിൽ ഉൽപാദകരുടെ നാമം, നമ്പർ, മോഡൽ, ഉൽപാദിപ്പിച്ച വർഷം, വില തെളിയിക്കാനാവശ്യമായ ഇൻ വോയിസോ മറ്റ് രേഖകളോ സമർപ്പിക്കേണ്ടതുണ്ട്.
- കുടുംബങ്ങൾ കൂടുതൽ എത്തിച്ചേരുന്നതിനാലും ഗൾഫ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശകരെ ഏറെ സ്വാഗതം ചെയ്യുന്ന ഇക്കാലഘട്ടവും, വിദേശങ്ങളിൽ കായിക വിനോദ പരിപാടികൾ, എക്സ്പോ, ബിസിനസ് ആവശ്യാർഥമെല്ലാം യാത്ര ഏറെ കൂടുന്ന സന്ദർഭങ്ങളിൽ ഇത്തരം സംവിധാനങ്ങൾക്ക് പ്രസക്തി കൂടിവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.