കൊടിയത്തൂർ സർവിസ് ഫോറം 35ാം വാർഷികം
text_fieldsദോഹ: കൊടിയത്തൂർ സർവിസ് ഫോറം 35ാം വാർഷികം ‘ഖത്തരിയത്തൂർ’ എന്ന പേരിൽ ആഘോഷിച്ചു. വാർഷികത്തിന്റെ ഭാഗമായി ഒരു വർഷത്തെ ബൃഹൃദ് പദ്ധതികൾക്ക് രൂപം നൽകി. ഇനായ എന്ന പേരിൽ ബഹുമുഖ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സമുച്ചയം നാട്ടിൽ സ്ഥാപിക്കും. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ മഹല്ല് പള്ളിയിലെ ഖാദി പദവിയിൽ 40 വർഷം പൂർത്തിയാക്കിയ എം.എ. അബ്ദുസ്സലാം മൗലവിയെ ചടങ്ങിൽ ആദരിച്ചു.
സംഘാടക സമിതി ചെയർമാൻ പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് അബ്ദുല്ല യാസീൻ അതിഥികളെ പരിചയപ്പെടുത്തി. ഫോറം മെംബർമാരായ എ.എം. മുഹമ്മദ് അഷറഫ് (ബ്രില്യന്റ് ഇൻസ്റ്റിറ്റ്യൂഷൻ ഖത്തർ), വി.കെ. അബ്ദുല്ല (എം.ഡി ഡെക്കോറെക്സ് ഖത്തർ) എന്നിവരെയും ആദരിച്ചു.
സ്ഥാപക മെംബർമാരായ കാവിൽ അബ്ദുറഹ്മാൻ, പി.അബ്ദുൽ അസീസ്, കെ.ടി. കുഞ്ഞി മൊയ്തീൻ, ടി.പി. മുഹമ്മദ്, പുതിയോട്ടിൽ മുഹമ്മദ് എന്നിവർക്ക് എം.എ. അബ്ദുസ്സലാം മൗലവി ഉപഹാരം നൽകി. സിദ്ദീഖ് പുറായിൽ, കെ.ടി. നിസാർ അഹമ്മദ്, ബഷീർ തുവാരിക്കൽ, സാലിഹ് നെല്ലിക്കാപറമ്പ്, സിറാജ് പുളിക്കൽ ആശംസകൾ നേർന്നു. പി.പി. മുജീബ് റഹ്മാൻ ഖിറാഅത്ത് നടത്തി. സെക്രട്ടറി സി.കെ. റഫീഖ് സ്വാഗതവും കൺവീനർ ഇ.എ. നാസർ നന്ദിയും പറഞ്ഞു.കൊടിയത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, പി.പി. അബ്ദുറഹ്മാൻ മാസ്റ്റർ, ഉമർ പുതിയോട്ടിൽ, ഡോ. ടി.ടി. അബ്ദുൽ വഹാബ്, ഡോ. അബ്ദുൽ മജീദ് മാളിയേക്കൽ, എം. ഇമ്പിച്ചാലി, നജീബ് മുസ്ലിയാരകത്ത്, പി.വി. അമീൻ, എ.എം. ഷാക്കിർ, അമീൻ കൊടിയത്തൂർ അനീസ് കലങ്ങോട്ട്, കെ.ടി. ഷാനിബ്, അൻസാർ അരിമ്പ്ര, ഹാമിദ് ഹുസൈൻ കാവിൽ, നവാസ് ഖാൻ, വി.കെ. ആഷിഖ് സമ്മാനങ്ങൾ നൽകി. സഫീർ വാടാനപ്പള്ളി, അമീൻ ചാലക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു. വാർഷികത്തോടനുബന്ധിച്ച് നടന്ന സ്പോർട്സ് ഫെസ്റ്റിൽ കെ.എസ്.എഫ് (ഫുട്ബാൾ), നെല്ലിക്കാപറമ്പ് സൗഹൃദ വേദി (കമ്പവലി) ചാമ്പ്യൻമാരായി. ചേന്ദമംഗല്ലൂർ, മാവൂർ, ചെറുവാടി, പാഴൂർ ടീമുകൾ മാറ്റുരച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.