കൊറിയ െഎക്യപ്പെടുന്നു, അറബ് ലോകം ഭിന്നിക്കുന്നു
text_fieldsദോഹ: രണ്ട് െകാറിയകളും ഒന്നിക്കുന്ന സന്ദർഭത്തിൽ മറുഭാഗത്ത് അറബ് ലോകത്ത് ഭിന്നത വർധിക്കുകയാണെന്ന് അൽജസീറ ചാനൽ ചെയർമാൻ ശൈഖ് ഹമദ് ബിൻ ഥാമിർ ആൽഥാനി. ശക്തമായ ഭിന്നതയും പോർ വിളിയും നടത്തിയ ഇരുകൊറിയകളുമാണ് പരസ്പരം കൈകോർത്തിരിക്കുന്നത്. എന്നാൽ അറബ് രാജ്യങ്ങൾ പോരടിക്കുക മാത്രമല്ല ശക്തമായ ഭിന്നതയിലേക്ക് കൂപ്പ് കുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൾഫ് പ്രതിസന്ധി ഗൾഫ് കൂട്ടായ്മയായ ജി.സി.സിയുടെ നിലനിൽപ്പ് പോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു.
ദോഹയിൽ ആരംഭിച്ച അൽജസീറ ചാനലിെൻറ സംരഭമായ അൽജസീറ ഫോറത്തിെൻറ പന്ത്രണ്ടാമത് സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അറബ് ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ബാഹ്യ ലോകത്തിെൻറ ഇടപെടലുകൾ കാരണമാണ് ഉണ്ടായത്. അറബ് രാജ്യങ്ങൾ യോ ജിപ്പിെൻറ മാർഗങ്ങളാണ് ആരായേണ്ടത്. ഭിന്നിപ്പിേൻറതല്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജി.സി.സി സംവിധാ നത്തിൽ ഗൾഫ് ജനത അർപ്പിച്ച വിശ്വാസം നിലവിലെ സാഹചര്യത്തിൽ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അൽജസീറ ഫോറത്തിെൻറ പന്ത്രണ്ടാമത് സംവാദത്തിൽ ഗൾഫ്–അറബ് –ആഗോള പ്രശ്നങ്ങൾ ചർച്ച ചെ യ്യുന്നുണ്ട്. ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്നായി 250ൽപരം പ്രമുഖർ സംബന്ധിക്കുന്നുണ്ട്. ഗൾഫ് മേഖലയിലെ പ്രതിസന്ധിക്ക് ഒരു വർഷം പൂർത്തിയാകാനിരിക്കെ ചർച്ചയുടെ പ്രധാന വിഷയം അത് തന്നെയാ കുമെന്ന് അൽജസീറ വൃത്തങ്ങൾ വ്യക്തമാക്കി. അതിന് പുറമെ അറബ് ലോകം നേരിടുന്ന വർത്തമാനകാല പ്ര തിസന്ധിയും സജീവ ചർച്ചയാകും. ‘ഗൾഫ് പ്രതിസന്ധിയുടെ ഒരു വർഷവും അനന്തര ഫലവും’ ‘ഗൾഫ്–ഇറാൻ സഹകരണത്തിെൻറ സാധ്യതകളും പ്രതിസഡന്ധിയും’ ‘മേഖയിലെ പ്രതിസന്ധി സാമൂഹികവും സാമ്പത്തിക വുമായി നേരിടുന്നത്’ ‘ജറൂസലമിനെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കയുടെ തീരുമാനവും ഫലസ്തീൻ പ്രതിസന്ധിയും’ തുടങ്ങിയ നിരവധി വിഷയങ്ങളാണ് ഈ സംവാദത്തിൽ ചർച്ച ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.