Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമി​ഠാ​യി​ത്തെ​രു​വും...

മി​ഠാ​യി​ത്തെ​രു​വും മാ​നാ​ഞ്ചി​റ​യു​മൊ​രു​ക്കി; ​ദോ​ഹ​യി​ൽ കോ​ഴി​ക്കോ​ട​ൻ ഉ​ത്സ​വം

text_fields
bookmark_border
award
cancel
camera_alt

50 വ​ർ​ഷ​ത്തെ പ്ര​വാ​സം പൂ​ർ​ത്തി​യാ​ക്കി​യ കെ.​കെ. ഉ​സ്മാ​ന് അം​ബാ​സ​ഡ​ർ ​വി​പു​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കു​ന്നു. എം.​കെ. രാ​ഘ​വ​ൻ എം.​പി, കെ.​കെ. ര​മ എം.​എ​ൽ.​എ, മേ​യ​ർ ബീ​ന ഫി​ലി​പ്, പി.​കെ. പാ​റ​ക്ക​ട​വ് എ​ന്നി​വ​ർ വേ​ദി​യി​ൽ

ദോ​ഹ: ഖ​ത്ത​റി​ന്റെ മ​ണ്ണി​ൽ ഹ​ൽ​വ മ​ധു​ര​വും സാ​ഹി​ത്യ ച​ർ​ച്ച​ക​ളും ക​ലാ​വി​രു​ന്നു​മെ​ല്ലാം ചേ​ർ​ത്ത് ഒ​രു മി​നി കോ​ഴി​ക്കോ​ടി​നെ സൃ​ഷ്ടി​ച്ച് ‘ഫ്ര​ൻ​ഡ്സ് ഓ​ഫ് കോ​ഴി​ക്കോ​ടി​ന്റെ ‘ന​മ്മ​ൾ കോ​ഴി​ക്കോ​ട്’ ആ​ഘോ​ഷം.

കി​ഡ്സ​ൺ കോ​ർ​ണ​റി​ൽ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ന്ന എ​സ്.​കെ. പൊ​റ്റ​ക്കാ​ടും, സൗ​ഹൃ​ദ​ങ്ങ​ൾ കൂ​ട്ടു​കൂ​ടു​ന്ന മാ​നാ​ഞ്ചി​റ മൈ​താ​ന​വും, മ​ധു​ര​മൂ​റു​ന്ന മി​ഠാ​യി​ത്തെ​രു​വും തു​ട​ങ്ങി ക​ട​ലി​ന്റെ സൗ​ന്ദ​ര്യം വ​രെ അ​ൽ മെ​ഷാ​ഫി​ലെ പൊ​ഡാ​ർ പേ​ൾ സ്കൂ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രു​ന്നു. ന​ഗ​ര​ത്തി​ലെ രാ​ഷ്ട്രീ​യ, സാം​സ്കാ​രി​ക നേ​താ​ക്ക​ളും ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളും ഒ​ന്നി​ച്ച​തോ​ടെ കോ​ഴി​ക്കോ​ട​ൻ ആ​ഘോ​ഷ​ത്തി​ന് മാ​റ്റേ​കി.

ഫോ​ക് ഖ​ത്ത​ർ അ​ഞ്ചാം വാ​ർ​ഷി​ക​ത്തി​ന്റെ ഭാ​ഗ​മാ​യി ഓ​ണാ​ഘോ​ഷം, പാ​യ​സ മ​ത്സ​രം, ക​ലാ-​സാം​സ്കാ​രി​ക സ​ദ​സ്സ് എ​ന്നി​വ​യോ​ടെ​യാ​യി​രു​ന്നു ‘ന​മ്മ​ൾ കോ​ഴി​ക്കോ​ട്’ ​പ​രി​പാ​ടി.


ഉ​ച്ച​ക്ക് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ, കോ​ഴി​ക്കോ​ട് എം.​പി. എം.​കെ. രാ​ഘ​വ​ൻ, വ​ട​ക​ര എം.​എ​ൽ.​എ കെ.​കെ. ര​മ, കോ​ഴി​ക്കോ​ട് മേ​യ​ർ ബീ​ന ഫി​ലി​പ്, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രാ​യ പി.​കെ. പാ​റ​ക്ക​ട​വ് , ക​ൽ​പ​റ്റ നാ​രാ​യ​ണ​ൻ മാ​സ്റ്റ​ർ, ഐ.​സി.​സി പ്ര​സി​ഡ​ന്റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഐ.​എ​സ്.​സി പ്ര​സി​ഡ​ൻ​റ് ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ.

ഐ.​ബി.​പി.​സി പ്ര​സി​ഡ​ൻ​റ് മു​ഹ​മ്മ​ദ് താ​ഹാ, പ്ര​വാ​സി ഭാ​ര​തീ​യ അ​വാ​ർ​ഡ് ജേ​താ​വ് ഡോ. ​മോ​ഹ​ൻ തോ​മ​സ്, കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​സ​മ​ദ്, ഇ​ൻ​കാ​സ് ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ് ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, സം​സ്കൃ​തി സെ​ക്ര​ട്ട​റി ഷം​സീ​ർ അ​രി​ക്കു​ളം, സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ.​പി. അ​ഷ്റ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മ​ൻ​സൂ​ർ അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫോ​ക് പ്ര​സി​ഡ​ൻ​റ് കെ.​കെ. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത് കു​മാ​ർ ചാ​ലി​ൽ സ്വാ​ഗ​ത​വും, ഫോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്റ് രാ​ജ​ശ്രീ റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ൻ​വ​ർ ബാ​ബു, മു​സ്ത​ഫ, എം.​വി. ര​ശ്മി, ശ​ര​ത്, സാ​ജി​ദ് ബ​ക്ക​ർ, സി​റാ​ജ് സു​റു, അ​ഡ്വ. റി​യാ​സ്, ശ​ര​ത് സി. ​നാ​യ​ർ, സ​ക്കീ​ർ, ഹ​ല, ഫ​രീ​ദ് തി​ക്കോ​ടി, റി​യാ​സ് ബാ​ബു, സ​മീ​ർ ന​ച്ചിം​ഗാ​ട്ട്, സ​മീ​റ ഷാ​ജു, ഫ​സീ​നാ ഫ​രീ​ദ്, സെ​നി​ത് കേ​ളോ​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. 1600 പേ​ർ​ക്കു​ള്ള സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

യോ​ഗ​ത്തി​ൽ ഖ​ത്ത​റി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ഫോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​കെ. ഉ​സ്മാ​നെ അം​ബാ​സ​ഡ​ർ ആ​ദ​രി​ച്ചു. ബി​സി​ന​സ്, ജീ​വ കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യ ഷു​ക്കൂ​ർ കി​നാ​ലൂ​ർ, സി​ദ്ദീ​ഖ് പു​റ​യി​ൽ, മു​ഹ​മ്മ​ദ് കോ​യ, സിം​ഫ​ണി മ​ജീ​ദ് എ​ന്നി​വ​രെ എം.​കെ. രാ​ഘ​വ​ൻ എം.​പി പൊ​ന്നാ​ട അ​ണി​യി​ച്ചു. രാ​വി​ലെ ന​ട​ന്ന പാ​യ​സ മ​ത്സ​ര​ത്തി​ൽ 35 പേ​ർ പ​​ങ്കെ​ടു​ത്തു. അ​നി​ൽ​കു​മാ​ർ സി.​എ​ൽ നേ​തൃ​ത്വം ന​ൽ​കി.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ന് സാ​ഹി​ത്യ​ന​ഗ​രി എ​ന്ന പ​ദ​വി ല​ഭി​ച്ച​തി​ലു​ള്ള സ​ന്തോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി വൈ​കു​ന്നേ​രം ചേ​ർ​ന്ന സാ​ഹി​ത്യ സെ​മി​നാ​റി​ൽ പി.​കെ.​പാ​റ​ക്ക​ട​വും ക​ൽ​പ​റ്റ നാ​രാ​യ​ണ​നും മു​ഖ്യാ​തി​ഥി​ക​ളാ​യി. മ​ജീ​ദ് നാ​ദാ​പു​രം ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. ത​ൻ​സീം കു​റ്റ്യാ​ടി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. ആസിഫ് കാപ്പാട് നയിച്ച് സംഗീത പരിപാടിയും ഇസ്മായിൽ നന്ദിയുടെ സ്​പോട്ട് ഡബ്ബിംഗും ​ൈകതോല സംഘത്തിന്റെ നാടൻ പാട്ടും അര​​േങ്ങറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar News
News Summary - Kozhikodan festival in Doha
Next Story