കോഴിക്കോട് വിമാനത്താവളം: നിഷേധാത്മക സമീപനം അവസാനിപ്പിക്കണം -ഖത്തർ കെ.എം.സി.സി
text_fieldsദോഹ: കേരളത്തിലെ വിശിഷ്യാ മലബാറിലെ ഏറ്റവും സാധാരണക്കാരായ പ്രവാസികളും ആയിരക്കണക്കിന് ഹജ്ജ് തീർഥാടകരും യാത്രക്കും മറ്റു വാണിജ്യ ആവശ്യങ്ങൾക്കും ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ ഭാവി അപകടത്തിലാക്കുന്ന വിധത്തിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിഷേധാത്മക നിലപാടുകൾ അവസാനിപ്പിക്കണമെന്ന് ഖത്തർ കെ.എം.സി.സി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
വിമാനത്താവളത്തിന്റെ റൺവേ നവീകരണ പ്രവർത്തനങ്ങളും അപ്രോച്ച് റോഡുകൾ അടക്കമുള്ള പശ്ചാത്തല സൗകര്യങ്ങളുടെ വികസനവും ത്വരിതപ്പെടുത്തണമെന്നും ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണമെന്നും കെ.എം.സി.സി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.