Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഴിക്കോട്​...

കോഴിക്കോട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു

text_fields
bookmark_border
കോഴിക്കോട്​ സ്വദേശിനിയായ ഏഴു വയസ്സുകാരി ഖത്തറിൽ മരിച്ചു
cancel

ദോഹ: ഖത്തറിലെ വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ മലയാളി ബാലിക മരിച്ചു. കോഴിക്കോട്​ അരീക്കാട് വലിയപറമ്പിൽ മുഹമ്മദ്​ സിറാജ്​​-ഷബ്​നാസ് (ജിജു)​ ദമ്പതികളുടെ മകളും പൊഡാർ പേൾ സ്​കൂൾ രണ്ടാം ക്ലാസ്​ വിദ്യാർഥിനിയുമായ ജന്നാ ജമീല (ഏഴ് വയസ്സ്​​) യാണ്​ ചൊവ്വാഴ്​ച രാത്രിയിൽ ഖത്തറിൽ മരിച്ചത്​. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹമ്മദ്​ (പൊഡർ പേൾ സ്​കൂൾ വിദ്യാർഥി) സഹോദരാനാണ്​.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് അബു ഹമൂർ ഖബർസ്ഥാനിൽ അടക്കം ചെയ്യുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObituaryQatarKozhikode
News Summary - Kozhikode native died in Qatar
Next Story