Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​ഴ​ഞ്ചേ​രി സെൻറ്​...

കോ​ഴ​ഞ്ചേ​രി സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും

text_fields
bookmark_border
കോ​ഴ​ഞ്ചേ​രി സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി സം​ഗ​മ​വും യാ​ത്ര​യ​യ​പ്പും
cancel
camera_alt

കോ​ഴ​ഞ്ചേ​രി സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​ൻ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​ ബാ​ബു അ​ബ്ര​ഹാ​മി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ദോ​ഹ: കോ​ഴ​ഞ്ചേ​രി സെൻറ്​ തോ​മ​സ് കോ​ള​ജ് അ​ലു​മ്​​നി അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്മ​സ്-​പു​തു​വ​ര്‍ഷ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബെ​ന്നി ജോ​ര്‍ജ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ. ഷി​ബു എ​ബ്ര​ഹാം ജോ​ണ്‍ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. എ.​പി. മ​ണി​ക​ണ്​​ഠ​ന്‍, വ​ര്‍ഗീ​സ് കു​രു​വി​ള, കു​രു​വി​ള ജോ​ര്‍ജ്, ജോ​ണ്‍ ഡാ​നി​യേ​ല്‍, സാ​ജ​ന്‍ തോ​മ​സ്, ജെ​ട്സി എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ഖ​ത്ത​റി​ലെ എ​ന്‍.​സി.​ആ​ര്‍ ക​മ്പ​നി​യി​ലെ 42 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ബാ​ബു അ​ബ്ര​ഹാ​മി​നും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ആ​ഷ്​​ലി, ഐ​റി​ന്‍, ദി​വ്യ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ൽ​കി. സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മാ​ത്യു സ്വാ​ഗ​ത​വും ബി​ജോ തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sentazhanjeri
Next Story