കെ.പി.എ.ക്യൂ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (കെ.പി.എ.ക്യൂ) ഭാരവാഹികളെ തിരഞ്ഞെടുത്തു. റോയൽ ഗാർഡനിൽ നടന്ന ജനറൽബോഡി യോഗത്തിൽ പ്രസിഡന്റ് വാസു വാണിമേൽ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ഗഫൂർ കാലിക്കറ്റ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ അബ്ദുൽ റഹീം പി. സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 25 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: അബ്ദുൽ റഹീം. പി (പ്രസി), ഭരത് ആനന്ദ് (ജന. സെക്ര), അബ്ദുൽ സലാം (ട്രഷറർ). കൃഷ്ണകുമാർ, റാഷിദ് സമസ്യ (വൈസ് പ്രസി). രവി പുതുക്കുടി, ഷൗക്കത്ത് ജെ.എം(ജോ.സെക്രട്ടറി). മുൻ ഭാരവാഹികളായ ഗഫൂർ കാലിക്കറ്റ്, ഷമീർ കെ.പി, വാസു വാണിമേൽ (അഡ്വൈസറി ബോർഡ് അംഗങ്ങൾ). വനിത വിങ് തെരഞ്ഞെടുപ്പിൽ ഡോ. റീന (ചെയർപേഴ്സൻ), ജെസിത ചിന്തുരാജ് (കൺ), ഫെമി ഗഫൂർ, സമീറ റഹീം, സ്മൃതി, ഡാലി ബസന്ത്, ഗായത്രി ഗണേഷ്, നുസ്രത്ത്, അഞ്ജു നിഷിൻ, തസ്നി സലാം. സ്മൃതി, ബ്രീറ്റ എന്നിവരെയും തിരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പ് നടപടികൾ എക്സിക്യൂട്ടിവ് അംഗം ഷംസീർ അരിക്കുളം നിയന്ത്രിച്ചു. ബസന്ത് (കൺട്രി മാനേജർ ഇമാമി), സജിത്ത് (മാനേജർ ന്യൂ ഇന്ത്യൻ സൂപ്പർമാർക്കറ്റ് ), ശിഹാസ് ബാബു (മൂടാടി പഞ്ചായത്ത് അസോസിയേഷൻ) എന്നിവർ സംസാരിച്ചു. അബ്ദുൽ സലാം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.