വയലാർ ശരത്ചന്ദ്ര വർമക്ക് കുവാഖ് സ്വീകരണം നൽകി
text_fieldsദോഹ: കുവാഖ് കൾചറൽ കമ്മിറ്റിയുടെ 2024 - 2025 വർഷത്തെ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ നിർവഹിച്ചു. ഇന്ത്യൻ കോഫി ഹൗസ് ഹാളിൽ നടന്ന ചടങ്ങിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു അധ്യക്ഷത വഹിച്ചു. ഗാനങ്ങളുടെ പിറവിയെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും തുടർന്ന് നടന്ന സംവാദത്തിൽ സദസ്സിന്റെ ചോദ്യങ്ങൾക്ക് വയലാർ ശരത്ചന്ദ്ര വർമ മറുപടി നൽകി.
വരും നാളുകളിൽ കുവാഖിന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കലാപരിപാടികളുടെ മാർഗരേഖ കൾചറൽ സെക്രട്ടറി തേജസ് നാരായണൻ അവതരിപ്പിച്ചു. ശിവപ്രിയ, റിലോവ് എന്നിവർ ഗാനങ്ങളാലപിച്ചു. കുവാഖിന്റെ കൊച്ചു കലാകാരി ഇഷാനി വയലാർ ശരത്ചന്ദ്ര വർമയുടെ ഗാനങ്ങൾ കീബോർഡിൽ വായിച്ച് സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്വാഗതവും സെക്രട്ടറി സൂരജ് രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.