ഖൽബിലെ കണ്ണൂരുമായി കുവാഖ് വാർഷികാഘോഷം
text_fieldsദോഹ: ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ ‘കുവാഖ്’ 24ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ഖല്‍ബിലെ കണ്ണൂര്‍’ സംഗീതനിശ സംഘടിപ്പിക്കുന്നു. ഡിസംബർ 19ന് ദോഹ റീജൻസി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗായകൻ കണ്ണൂര്‍ ഷരീഫും പിന്നണി ഗായിക ശ്വേത അശോകും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കുവാഖിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യവുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ട് ഏഴിന് റീജന്‍സി ഹാളില്‍ നടക്കുന്ന പരിപാടി ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്യും. എംബസി അപെക്സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടന പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. കണ്ണൂരിനെ അടിസ്ഥാനമാക്കി കുവാഖ് കലാകാരന്മാര് അവതരിപ്പിക്കുന്ന നൃത്തശില്പവും വേദിയില്‍ അരങ്ങേറും. ഖത്തറില്‍നിന്നും ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരും വേദിയിൽ ഗാനങ്ങളുമായെത്തും. ടിക്കറ്റ് മൂലമാണ് പ്രവേശനം. ക്യു ടിക്കറ്റ്സിലും കുവാഖ് ഭാരവാഹികള്‍ മുഖേനയും ടിക്കറ്റുകൾ ലഭ്യമാണ്. ഗുഡ് വില്‍ കാര്‍ഗോ ടൈറ്റില്‍ സ്പോണ്‍സറായ ഖല്‍ബിലെ കണ്ണൂരിന്റെ ഇവന്റ് പാര്‍ട്ണര്‍ ക്യൂബ് എന്റര്ടെയിൻമെന്റാണ്.
പരിപാടിയോടനുബന്ധിച്ച് 19ന് രാവിലെ ഖത്തറിലെ വളര്‍ന്നുവരുന്ന ഗായകര്‍ക്ക് വോക്കല്‍ പരിശീലന ശിൽപശാല സംഘടിപ്പിക്കും. റിയാലിറ്റി ഷോ മെന്റര്‍ എന്ന നിലയില്‍ കണ്ണൂര്‍ ഷരീഫ് നയിക്കുന്ന വർക്ഷോപ്പിൽ ശ്വേത അശോകും പങ്കെടുക്കും. ദോഹയിലെ കലാകാരന്മാര്ക്കായി ആദ്യമായാണ് ഇത്തരമൊരു വർക്ഷോപ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ രജിസ്ട്രേഷന് പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത് സ്ഥാപകാംഗം ഭുവന് രാജ്, കള്‍ചറല്‍ വിങ് സെക്രട്ടറി ഗോപാലകൃഷ്ണന്, ഷോ ഡയറക്ടര്‍ രതീഷ് മാത്രാടന്‍, സെക്രട്ടറി സൂരജ് രവീന്ദ്രന്, ട്രഷറര്‍ ആനന്ദജന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.