ലിംഗസമത്വവും തുല്യനീതിയും ചർച്ചയായി കെ.ഡബ്ല്യു.സി.സി ടേബിൾ ടോക്ക്
text_fieldsദോഹ: 'പുതുവഴി തേടുന്ന ലിംഗസമത്വം' എന്ന വിഷയത്തിൽ ഖത്തർ കെ.എം.സി.സി വനിത വിഭാഗമായ കെ.ഡബ്ല്യു.സി.സി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ദോഹയിലെ വിവിധ സംഘടനകളുടെ വനിത വിഭാഗം പ്രതിനിധികൾ പങ്കെടുത്ത പരിപാടി വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും സജീവമായ ചർച്ചകൾ കൊണ്ടും ശ്രദ്ധേയമായി.
സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് പുരുഷനെ മാത്രം കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ലിംഗസമത്വം പറയുന്നതോടൊപ്പം തന്നെ തുല്യനീതിയും ചർച്ച ചെയ്യേണ്ടതുണ്ട് എന്നും അഭിപ്രായമുയർന്നു.
മുനീറ കൊളക്കോടൻ അധ്യക്ഷത വഹിച്ചു. അംന അഷ്റഫ് വിഷയാവതരണം നടത്തി. കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന പ്രതിനിധികളായ ഡോ. പ്രതിഭ രതീഷ് (സംസ്കൃതി), ശ്രീകലാപ്രകാശ് (ക്യു മലയാളം), നസീഹ മജീദ് (എഫ്.സി.സി), വാഹിദാ സുബി ( കൾച്ചറൽ ഫോറം), അസ്ന അബ്ദുലത്തീഫ് (എം.ജി.എം), ഷീജ ജയ്മോൻ (ഫിൻക്യൂ) സലീന കൂലത്ത് (യുനിഖ്), സറീന അഹദ് (ക്വിക്ക് ), മുഹ്സിന സമീൽ (ചാലിയാർ ദോഹ), ജാസ്മിൻ ബഷീർ (വുമൺ ഇന്ത്യ), ഷറീജ (വുമൺസ് ഫ്രറ്റേണിറ്റി ) എന്നിവർ സംസാരിച്ചു. സബ വഫിയ മോഡറേറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ എലത്തൂർ, കോയ കൊണ്ടോട്ടി, മീഡിയ വിങ് ചെയർമാർ റൂബിനാസ് കൊട്ടേടത്ത്, സാജിദ മുസ്തഫ, സീനത്ത് ഇല്യാസ്, അയിഷ ബഷീർ ഖാൻ എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് നരിക്കുനി, വനിത വിഭാഗം ചെയർപേഴ്സൻ സയ്യിദ മൈമൂന തങ്ങൾ എന്നിവർ സംസാരിച്ചു.
ആയിഷ ഫാത്തിമ, സയ്യിദ ഫാത്തിമ എന്നിവർ ഖിറാഅത്ത് നടത്തി. ഫസീല ഹസൻ സ്വാഗതവും ഫരീദ സഗീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.