പാഠപുസ്തകങ്ങൾ കൈമാറി ക്വിഖ് പുസ്തകമേള
text_fieldsക്വിഖ് പുസ്തകമേള ഉദ്ഘാടനം അംബാസഡർ വിപുൽ നിർവഹിക്കുന്നു
ദോഹ: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങളുടെ കൈമാറ്റത്തിന് അവസരമൊരുക്കി കേരള വിമൻസ് ഇനിഷ്യേറ്റീവ് ഖത്തർ (ക്വിഖ്) പുസ്തകമേളക്ക് സമാപനം. ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഐ.സി.ബി.എഫുമായി സഹകരിച്ചാണ് തുടർച്ചയായി എട്ടാം വർഷം ക്വിഖ് പുസ്തകമേള സംഘടിപ്പിച്ചത്. ഇന്ത്യൻ സ്കൂളുകൾ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കവെ രക്ഷിതാക്കൾക്ക് മക്കളുടെ പഠനചിലവ് കുറക്കാനും, പരസ്പര സഹകരണം സജീവമാക്കാനും ലക്ഷ്യമിട്ടായിരുന്നു നാലു ദിനങ്ങളിലായി പുസ്തകമേള നടത്തിയത്. ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽ റഹ്മാൻ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ക്വിഖ് പാട്രൺ സറീന അഹദ് എന്നിവർ പങ്കെടുത്തു.
സി.ബി.എസ്.ഇ നാല് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ പഠിച്ചു തീർന്ന പുസ്തകങ്ങൾ സംഭാവന ചെയ്യാനും, പുതിയ ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സമാഹരിക്കാനും അവസരമൊരുക്കിയാണ് പുസ്തകമേള നടന്നത്. 2500ഓളം പേർ ഇത്തവണ സന്ദർശിച്ചതായി ക്വിഖ് പ്രസിഡന്റ് അഞ്ജു മേനോൻ അറിയിച്ചു. അർഹരായ വിദ്യാർഥികൾക്കായി സ്കൂൾ യൂനിഫോമും പാഠപുസ്തകങ്ങളും നൽകാൻ സ്കോളർഷിപ്പും ഇത്തവണ ഏർപ്പെടുത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.