Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിൽ തർക്ക പരിഹാരം:...

തൊഴിൽ തർക്ക പരിഹാരം: ഏകീകൃത സംവിധാനം 24 മുതൽ

text_fields
bookmark_border
തൊഴിൽ തർക്ക പരിഹാരം: ഏകീകൃത സംവിധാനം 24 മുതൽ
cancel

ദോഹ: തൊഴിൽ തർക്ക പരിഹാരത്തിനുള്ള ഏകീകൃത സംവിധാനം ഈ മാസം അവസാന വാരത്തോടെ നിലവിൽവരുമെന്ന് ഭരണ നിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം അറിയിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിൽ പരാതി സമർപ്പിക്കുന്നതിനുള്ള ഏകീകൃത സംവിധാനമായിരിക്കുമിത്. സ്വകാര്യ സ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഖത്തരികൾക്കും പ്രവാസികൾക്കും തങ്ങളുടെ തൊഴിൽദാതാക്കൾക്കെതിരെ പരാതി സമർപ്പിക്കാൻ ഇത് സഹായിക്കും. ഖ​ത്ത​റി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ം കൂടിവരുകയാണ്​.

2018 അ​വ​സാ​ന പാ​ദ​ത്തി​ൽ 2093360 തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു ഖ​ത്ത​റി​ലു​ണ്ടാ​യി​രു​ന്ന​ത്​. പിന്നീട്​ തൊ​ഴി​ലാ​ളി​ക​ളുടെ എ​ണ്ണം 2150694 ആ​യി വ​ർ​ധി​ച്ചു. ഇ​തി​ൽ 85.3 ശ​ത​മാ​നം പു​രു​ഷ​ന്മാ​രും 14.7 ശ​ത​മാ​നം സ്​​ത്രീ​ക​ളും ഉ​ൾ​പ്പെ​ടും. ആസൂത്രണ സ്​ഥിതിവിവരക്കണക്ക്​ അതോറിറ്റി ന​ട​ത്തി​യ ലേ​ബ​ർ ഫോ​ഴ്സ്​ സാ​മ്പി​ൾ സ​ർ​വേ​യി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം പു​റ​ത്തു​വി​ട്ട​ത്. സ​ർ​വേ പ്ര​കാ​രം 25 വ​യ​സ്സി​നും 34 വ​യ​സ്സി​നും ഇ​ട​യി​ലു​ള്ള​വ​രാ​ണ് എ​ണ്ണ​ത്തി​ൽ കൂ​ടു​ത​ൽ. ആ​കെ​യു​ള്ള​തിെ​ൻ​റ 94.5 ശ​ത​മാ​ന​വും ഈ ​പ്രാ​യ​ഗ​ണ​ത്തി​ൽ പെ​ടു​ന്ന​വ​രാ​ണ്.

തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഏകീകൃത സംവിധാനം മേയ് 24ന് നിലവിൽ വരുമെന്നും സമൂഹത്തിലെ എല്ലാവർക്കും തൊഴിൽ സംബന്ധമായ പരാതികൾ സമർപ്പിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ ഐ.ടി ഡയറക്ടർ എൻജി. മുന സാലിം അൽ ഫദ്​ലി വ്യക്തമാക്കി.

തൊഴിലാളികളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനുള്ള മാധ്യമങ്ങളും ചാനലുകളും വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് പുതിയ പ്ലാറ്റ്ഫോം. തൊഴിൽ പരിഹാരത്തിനുള്ള ആഭ്യന്തര പരിപാടികൾ വികസിപ്പിക്കുക, ടാബ്​ലെറ്റുകളിലും കമ്പ്യൂട്ടറുകളിലും സ്​മാർട്ട് ഫോണുകളിലും ഉപയോഗിക്കാൻ വിധത്തിൽ സംവിധാനം കൂടുതൽ വിപുലമാക്കുക എന്നിവയും ഇതിെൻറ ലക്ഷ്യങ്ങളിൽപെടുന്നു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും സുരക്ഷിതത്വവും ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷവും സൃഷ്​ടിക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധരാണ്. പുതിയ സംവിധാനം കൂടുതൽ വിപുലമാക്കി രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും. നേരത്തേ ഉൾപ്പെടാത്ത അഞ്ച് അധിക ചാനലുകളും വിവിധ കാറ്റഗറികളും ഇതിൽ ഉൾപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

വാട്​സ്​ ആപ്​ ചെയ്യൂ; മലയാളത്തിലടക്കം സഹായം കിട്ടും

തൊഴിലാളികളുടെ ക്ഷേമത്തിനായി വിവിധ നടപടികളാണ്​ രാജ്യം സ്വീകരിക്കുന്നത്​. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ വാട്​സ്​ ആപ്​ സേവനവും നിലവിലുണ്ട്​.

മലയാളത്തിലടക്കം ഈ നമ്പറിൽ സേവനം ലഭ്യമാണ്​. തൊഴിൽ നിയമങ്ങൾ, നിയന്ത്രണങ്ങൾ, പുതിയ ചട്ടങ്ങൾ തുടങ്ങിയവ സംബന്ധിച്ച ജനങ്ങളുടെ സംശയ നിവാരണത്തിന്​ 60060601 എന്ന വാട്സ്​ ആപ്​ നമ്പറിലാണ്​ ബന്ധപ്പെടേണ്ടത്​. ഖത്തര്‍ ഗവണ്‍മെൻറ്​ കമ്യൂണിക്കേഷന്‍സ് ഓഫിസ് (ജി.സി.ഒ) ആണ്​ പുതിയ സേവനം തുടങ്ങിയത്​. https://wa.me/97460060601?text=Hi എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നേരിട്ട് ഈ വാട്സ്​ ആപ്​ സേവനത്തിലേക്കെത്താനും കഴിയും.

60060601 എന്ന നമ്പര്‍ ആക്ടിവേറ്റ് ചെയ്ത് 'ഹായ്' അയച്ചാല്‍ ഇഷ്​ടമുള്ള ഭാഷ തിരഞ്ഞെടുക്കാം. അറബിക്, ഇംഗ്ലീഷ്, മലയാളം, ഉർദു, ഹിന്ദി, നേപ്പാളി എന്നിങ്ങനെ ആറ് ഭാഷകളിലായി സേവനം ലഭ്യമാണ്. പിന്നീട് ഏഴ് ഒപ്ഷനുകള്‍ നല്‍കും. തൊഴില്‍ അവകാശങ്ങളെ കുറിച്ചറിയല്‍, ഖത്തര്‍ വിസ സെൻററില്‍ അപേക്ഷ നൽകൽ, പരാതികള്‍ അറിയിക്കല്‍, നേരത്തെ അയച്ച അപേക്ഷകളുടെ പുരോഗതി അറിയല്‍, സംശയ നിവാരണം, പ്രധാന നമ്പറുകളെ കുറിച്ചറിയല്‍ എന്നീ ഏഴ് ഒപ്ഷനുകളില്‍ ആവശ്യമുള്ളത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് ആവശ്യങ്ങള്‍ മെസേജായി അയക്കുന്നതോടെ മറുപടി ലഭിക്കും. തൊഴിലാളിക്കും തൊഴിലുടമക്കും ഈ നമ്പര്‍ വഴി സേവനം തേടാം. എന്നാല്‍, ഈ നമ്പറിൽ വിളിക്കാൻ കഴിയുന്ന സൗകര്യം ഇല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Labor Dispute
News Summary - Labor Dispute Resolution: Unified System 24 from
Next Story