തൊഴിൽ നിയമ പരിഷ്കരണം; കമ്പനി ഉടമകൾക്ക് ആശങ്ക
text_fieldsദോഹ: ഖത്തറിൽ ഈയിടെ നിലവിൽ വന്ന തൊഴിൽ നിയമ ഭേദഗതിയിൽ തൊഴിൽ ഉടമകൾക്കും കമ്പനികൾക്കും ആശങ്ക. തൊഴിലുടമയുടെ എൻ.ഒ.സി ഇല്ലാതെ തന്നെ തൊഴിലാളികൾക്ക് തൊഴിൽ മാറാൻ കഴിയുന്നതടക്കമുള്ള പരിഷ്കരണമാണ് ഈയിടെ രാജ്യത്ത് ഉണ്ടായത്. ഇത് നടപ്പിലാക്കുേമ്പാൾ തങ്ങൾക്ക് ഏറെ പ്രയാസം ഉണ്ടാക്കുമെന്ന് കമ്പനി നടത്തിപ്പുകാർക്ക് ആശങ്കയുണ്ട്. ഒരാളെ ജോലിക്കെടുത്ത് പരിശീലനമടക്കം നൽകി പെട്ടെന്ന് തന്നെ ജീവനക്കാരൻ മെറ്റാരു കമ്പനിയിലേക്ക് മാറുന്നതുമൂലം ഉടമകൾക്ക് സാമ്പത്തിക നഷ്ടമടക്കം ഏറെ പ്രയാസമുണ്ടായേക്കുമെന്നാണ് പ്രധാന പരാതി. ഇത്തരം ആശങ്കകളും പരാതികളും ചർച്ച ചെയ്യുന്നതിെൻറ ഭാഗമായി ഖത്തർ ചേംബറും ഭരണനിർവഹണ വികസന തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവും കഴിഞ്ഞദിവസം സംയുക്തയോഗം ചേർന്നു.
സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിൽ മാറുന്നതിന് സൗകര്യമൊരുക്കുന്ന പുതിയ തൊഴിൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വ്യാപാരികളുടെ നിർദേശങ്ങളും കാഴ്ചപ്പാടുകളും ഖത്തർ ചേംബർ പരിശോധിച്ചു. യോഗത്തിൽ തൊഴിൽദാതാക്കളുടെയും കമ്പനികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങളും അവകാശങ്ങളും ഒരുപോലെ ഉറപ്പുവരുത്തിയുള്ള നിരവധി ശിപാർശകൾ ഖത്തർ ചേംബർ തൊഴിൽ മന്ത്രാലയത്തിന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
തൊഴിലുമായും തൊഴിലാളികളുമായും ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും അടങ്ങുന്ന സംയുക്ത സമിതി ചർച്ച ചെയ്യണം. ഇരുകൂട്ടരും സഹകരണം ശക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കമ്പനികൾക്കും തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഹാനികരമാകാത്ത രീതിയിൽ എല്ലാ പ്രശ്നങ്ങളും തടസ്സങ്ങളും പരിഹരിക്കുന്നതിെൻറ ഭാഗമായി നിരന്തരമായി യോഗം വിളിച്ചുചേർക്കും. ഇരുകക്ഷികളുടെയും അവകാശങ്ങൾ ഉറപ്പുവരുത്താനും തീരുമാനമായി. തൊഴിൽ നിയമം, നിയമനിർമാണം എന്നിവയുമായി ബന്ധപ്പെട്ട് വ്യാപാരമേഖലയിൽ നിന്നുള്ള നിരീക്ഷണങ്ങളും ആശങ്കകളും നിർദേശങ്ങളും ഖത്തർ ചേംബറിെൻറ ശിപാർശകളും ചർച്ച ചെയ്യുന്നതിന് ഇരുകൂട്ടർക്കുമിടയിൽ നിരന്തര സഹകരണം ഉറപ്പുവരുത്തും. ഇതിെൻറ പ്രാധാന്യം ഖത്തർ ചേംബർ ചെയർമാൻ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി ഉയർത്തിക്കാട്ടി. തൊഴിലുടമകളുടെ എല്ലാ ആശങ്കകളും പരാതികളും മന്ത്രാലയവുമായി ചേർന്ന് ചർച്ച ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'എല്ലാകക്ഷികളുടെയും അവകാശം സംരക്ഷിച്ചുമാത്രം'
അതേസമയം, പുതിയ തൊഴിൽനിയമ പരിഷ്കരണം എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചു കൊണ്ടായിരിക്കുമെന്നും സ്വകാര്യ മേഖലക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുവെന്നും തൊഴിൽ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസൻ അൽ ഉബൈദലി യോഗത്തിൽ പറഞ്ഞു.
തൊഴിലുടമകൾക്കും കമ്പനികൾക്കും ഏതെങ്കിലും രീതിയിലുള്ള നഷ്ടങ്ങളും ബാധ്യതകളും സംഭവിക്കുന്നത് സ്വീകാര്യമല്ല. കമ്പനികൾക്കിടയിൽ തൊഴിൽമാറ്റം സംബന്ധിച്ച നടപടികളും നിയമങ്ങളും നടപ്പാക്കുന്നതിൽ മന്ത്രാലയം പ്രതിബദ്ധയോടെയാണ് പ്രവർത്തിക്കുന്നത്.തൊഴിലുമടകളുടെ ആശങ്കകളും പരാതികളും പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഖത്തർ ചേംബറുമായി സഹകരിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.