Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightതൊഴിൽ നിയമലംഘനം:...

തൊഴിൽ നിയമലംഘനം: കൂടുതൽ റിക്രൂട്ടിങ്​ ഓഫിസുകൾക്കെതിരെ നടപടി

text_fields
bookmark_border
തൊഴിൽ നിയമലംഘനം: കൂടുതൽ റിക്രൂട്ടിങ്​ ഓഫിസുകൾക്കെതിരെ നടപടി
cancel

ദോ​ഹ: തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​​ൽ അ​ഞ്ച്​ റി​ക്രൂ​ട്ടി​ങ്​ ഓ​ഫി​സു​ക​ൾ കൂ​ടി അ​ട​ച്ചു പൂ​ട്ടി​യ​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. നി​യ​മ​ലം​ഘ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ റി​ക്രൂ​ട്ടി​ങ്​ സെ​ന്‍റ​റു​ക​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ഞ്ചു സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. വി​ദേ​ശ​ത്ത് നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ​യാ​ഴ്ച സ​മാ​ന വീ​ഴ്ച​ക​ള്‍ വ​രു​ത്തി​യ 12 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും മ​ന്ത്രാ​ല​യം ന​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ബേ​ഷ​നി​ലും, റി​ക്രൂ​ട്ടി​ങ്​ ഫീ​സി​ലും ഉ​ൾ​പ്പെ​ടെ പു​തി​യ നി​യ​മ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു. ഇ​ത്​ ന​ട​പ്പാ​ക്കു​ന്നോ എ​ന്നു​റ​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന​യും ശ​ക്​​ത​മാ​ക്കി. ഗാ​ർ​ഹി​ക തൊ​ഴി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പി​ലോ മ​റ്റോ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ​ ചൂ​ഷ​ണ​ങ്ങ​ളോ ഉ​ണ്ടാ​യാ​ൽ ഇ-​മെ​യി​ൽ വ​ഴി​യും 40288101 ഹോ​ട്​​ലൈ​ൻ ന​മ്പ​ർ വ​ഴി​യും അ​റി​യി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DohaLabor Law violationAction against recruiting offices
News Summary - Labor Law violation: Action against more recruiting offices
Next Story