Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവലിയ കഥകളുടെ കുഞ്ഞു...

വലിയ കഥകളുടെ കുഞ്ഞു ലൈബ

text_fields
bookmark_border
വലിയ കഥകളുടെ കുഞ്ഞു ലൈബ
cancel

ദോഹ: ​ഇത്​ ലൈബ അബ്​ദുൽ ബാസിത്​ എന്ന കുഞ്ഞുമിടുക്കിയുടെ കഥയാണ്​. മാഹിയിലെ പെരിങ്ങാടിയിൽനിന്ന്​ ഖത്തറിലെത്തിയ അബ്​ദുൽ ബാസിതിൻെറയും നാദാപുരം പാറക്കടവുകാരി തസ്​നീം മുഹമ്മദിൻെറയും മകൾ 10 വയസ്സുകാരിയായ ലൈബ. അതിരുകളില്ലാത്ത എഴുത്തുലോക​ത്തേക്ക്​ ചിറകുവിരിച്ച്​ പറക്കാൻ ഒരുങ്ങുന്ന കൊച്ചുമിടുക്കി. കുഞ്ഞുനാളിൽ കൂടെ കൂട്ടിയ വായനയെ, ഇപ്പോൾ കഥകളാക്കി മാറ്റി വായനസമൂഹത്തിന്​ സമർപ്പിച്ചതിൻെറ ത്രില്ലിലാണ്​ ​അവൾ. കുട്ടിക്കാഴ്​ചകളും ഭാവനകളും വിതറിയ 'ഓർഡർ ഓഫ്​ ദി ഗാലക്​സി, ദി വാർ ഫോർ ദി സ്​റ്റോളൻ ബോയ്​' എന്ന ഇംഗ്ലീഷ്​ പുസ്​തകത്തിൻെറ പ്രസിദ്ധീകരണാവകാശം നേടിയത്​ ചില്ലറക്കാരല്ല. ലോകത്തെ ഓൺലൈൻ വിപണിയെ നിയന്ത്രിക്കുന്ന ആമസോൺ തന്നെ. ജൂ​ൈല​ 11ന്​ ഓൺലൈനിൽ ലഭ്യമായിത്തുടങ്ങിയ പുസ്​തകത്തിന്​ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽതന്നെ മികച്ച പ്രതികരണമാണ്​ ലഭിക്കുന്നത്​.

ദോഹ ഒലീവിയ ഇൻറർനാഷനൽ സ്​കൂളിലെ അഞ്ചാം ക്ലാസ്​ വിദ്യാർഥിനിയാണ്​ പെരിങ്ങാടി സദഖത്ത്​ ഹൗസിൽ ലൈബ. പുതുതലമുറ വിഡിയോ ഗെയിമുകളിൽ തളച്ചിടപ്പെടുന്ന കാലത്ത്​ പുസ്​തകങ്ങളായിരുന്നു ലൈബയുടെ കൂട്ട്​. ​ജെ.കെ റൗളിങ്ങും ആൻഫ്രാങ്കും എനി​ ബ്ലിറ്റനും ഉൾപ്പെടെയുള്ള എഴുത്തുകാരായിരുന്നു ഏറ്റവും പ്രിയപ്പെട്ടവർ. അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിച്ച കാലം മുതൽ തുടങ്ങിയ വായന ലോക​ത്തേക്ക്​ ഇവരിൽ ഓരോരുത്തരെയായി തേടിപ്പിടിച്ചു. ഹാരി പോട്ടറും ഫേമസ്​ ഫൈവും ആൻഫ്രാങ്കിൻെറ ഡയറിക്കുറിപ്പുകളും പലകുറി വായിച്ചു. വല്ലുപ്പമാരായ മുഹമ്മദ്​ പാറക്കടവും കെ.എം. അബ്​ദുറഹീമും പകർന്നുനൽകിയ വായനശീലമായിരുന്നു മകളിലുമെന്ന്​ ഓയിൽ മേഖലയിൽ ജോലിചെയ്യുന്ന പിതാവ്​ അബ്​ദുൽ ബാസിത്​ പറയുന്നു.

മടിയില്ലാത്ത വായന, ഇവരെ പോലെ എഴുതാനുള്ള മോഹവും കൊച്ചു മിടുക്കിയിൽ വളർത്തി​. ആദ്യം സ്വന്തം ഭാവനകളെ പേപ്പറുകളിലാക്കി വീട്ടിലെ ചുമരുകളിൽ നിറച്ചു. പിന്നെയാണ്​ ഡയറികളിലേക്കും ശേഷം ലാപ്​ടോപ്പിലേക്കും മാറിയത്​. എഴുതിക്കൂട്ടിയ കഥകൾക്ക്​ മാതാപിതാക്കളെ തന്നെ ആദ്യ വായനക്കാരാക്കി. ശേഷം, ഖത്തർ സർവകലാശാലാ പ്രസിലേക്ക്​ അയച്ചെങ്കിലും അനുകൂലമായ പ്രതികരണമൊന്നും കണ്ടില്ല. പിന്നെ, ഒരു ഭാഗ്യപരീക്ഷണമെന്ന നിലയിലായിരുന്നു ആമസോണിന്​ സമർപ്പിച്ചത്​. 72 മണിക്കൂറിനകം വിവരം അറിയിക്കാമെന്ന പ്രതികരണത്തിനു പിന്നാലെ അവർ കാത്തിരുന്ന വിശേഷവുമെത്തി.

ലോക​ത്തെ മുൻനിര ഓൺലൈൻ വിതരണക്കാർതന്നെ കുഞ്ഞു ലൈബയുടെ ആദ്യ പുസ്​തകം പ്രസിദ്ധീകരിക്കാമെന്ന്​ ഏറ്റിരിക്കുന്നു. സ്വന്തം വിവരണങ്ങൾ നൽകിയതും ബുക്ക്​ കവർ തിരഞ്ഞെടുത്തതുമെല്ലാം ലൈബ തന്നെ.അടുത്ത ദിവസം തന്നെ ഇ-ബുക്ക്​ ഇറക്കിയ ആമസോൺ, പിന്നാലെ പേപ്പർബാക്ക്​​ കോപ്പിയും വിൽപനക്ക്​ തയാറാക്കി.

80 പേജുകളിലായി 12 അധ്യായങ്ങൾ അടങ്ങിയതാണ്​ പുസ്​തകം. ആമസോൺ പുറത്തിറക്കിയ ഇ- ബുക്കിന്​ 2.99 ഡോളറും പേപ്പർ ബാക്കിന്​ 16.13 ഡോളറുമാണ്​ വില നിശ്ചയിച്ചത്​. ഇന്ത്യയിൽ ഇ–ബുക്ക്​ 50 രൂപക്ക്​ ലഭ്യമാവും.

ആദ്യ കഥ പുറത്തിറങ്ങിയ ആവേശത്തിൽ പുതിയ നോവലുകളുടെ പണിപ്പുരയിലാണ്​ കുഞ്ഞുമിടുക്കി. അധികം വൈകാതെതന്നെ അവയും പുറത്തിറങ്ങുമെന്ന്​ അവർ ഉറപ്പുനൽകുന്നു. എന്തായാലും വായനക്കാർക്ക്​ കാത്തിരിക്കാം. പ്രതീക്ഷ നൽകുന്ന ഒരു ആം​േഗ്ലാ ഇന്ത്യൻ എഴുത്തുകാരിയായി മാഹി പെരിങ്ങാടിയിൽനിന്ന്​ ഒരു കുഞ്ഞുതാരം ഉയർന്നുവരുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Laiba
News Summary - Laiba, the child of great stories
Next Story