Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightദൗത്യം പൂർത്തിയാക്കി...

ദൗത്യം പൂർത്തിയാക്കി 'ലഖ്​വിയ' മടങ്ങിയെത്തി

text_fields
bookmark_border
ദൗത്യം പൂർത്തിയാക്കി ലഖ്​വിയ മടങ്ങിയെത്തി
cancel
camera_alt

രാക്ഷാ ദൗത്യം അവസാനിപ്പിച്ച്​ മടങ്ങിയ ഖത്തറി​ന്‍റെ ​‘ലഖ്​വിയ’സുരക്ഷാ സേനക്ക്​ ഗ്രീക്ക്​ സർക്കാർ നൽകിയ യാത്രയയപ്പ് 

ദോഹ: തുർക്കിയിലെയും ഗ്രീസിലെയും കാട്ടുതീ അണക്കാനുള്ള രാജ്യാന്തര രക്ഷ ദൗത്യത്തിൽ പങ്കാളികളായ ഖത്തറി​ന്‍റെ ആഭ്യന്തര സുരക്ഷാ സേനയായ 'ലഖ്​വിയ' തിരിച്ചെത്തി.

ഖത്തര്‍ അമീര്‍ ശൈഖ്​ തമീം ബിന്‍ ഹമദ് ആൽഥാനിയുടെ അടിയന്തര നിര്‍ദേശത്തെ തുടർന്നാണ്​ രണ്ടു വിഭാഗങ്ങളിലായി വൻ സന്നാഹങ്ങളോടെ ലഖ്​വിയയുടെ അഗ്​നിശമന സേനാ വിഭാഗം പോയത്​. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ സംഘം ഞായറാഴ്​ച ദോഹയിലെത്തി. തുര്‍ക്കി, ഗ്രീസ് എന്നിവടങ്ങളില്‍ പടര്‍ന്ന് പിടിച്ച കാട്ടു തീ അണക്കാനാണ് ഖത്തറി​ന്‍റെ ലഖ്​വിയ സേന രണ്ടാഴ്​ച മുമ്പ് ദോഹയില്‍നിന്ന്​ പുറപ്പെട്ടത്.

അത്യാധുനിക അഗ്​നിരക്ഷാ ഉപ​കരണങ്ങൾ, കൂറ്റൻ ടാങ്കർ തുടങ്ങിയവയുമായാണ്​ അമിരി ​എയർഫോഴ്​സ്​ വിമാനത്തിൽ ഇരു രാജ്യങ്ങളിലേക്കുമായി പറന്നത്​. ദുരന്ത മുഖത്തെ ഖത്തറി​ന്‍റെ സേവന​ത്തിന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാനും ഗ്രീക്ക്​ പ്രധാനമന്ത്രി റിയകോസ്​ മിറ്റ്​സോറാകിസും നന്ദി പറഞ്ഞു.ഇരു രാഷ്​ട്രങ്ങളുടെയും തലവന്മാര്‍ ഖത്തര്‍ അമീറിനെ ടെലിഫോണില്‍ വിളിച്ചാണ്​ നന്ദി പറഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dohaLakhvia
News Summary - Lakhvia returned after completing the mission
Next Story