ഖത്തറിലെ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ വൻ വർധന
text_fieldsദോഹ: ആഗസ്റ്റിൽ ഖത്തറിലെ തുറമുഖങ്ങൾ വഴിയുള്ള ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തിയതായി പോർട്ട് മാനേജ്മെൻറ് സ്ഥാപനമായ മവാനി ഖത്തർ. മുൻവർഷത്തെ കണക്കുകളെ അപേക്ഷിച്ച് ജനറൽ കാർഗോ വിഭാഗത്തിൽ 189 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസത്തിൽ മാത്രം 1,22,333 ടി.ഇ.യു കണ്ടെയിനറുകളാണ് ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലെത്തിയത്. ഇതിൽ 1,34,320 ടൺ ജനറൽ കാർഗോ, 1,45,339 ൈഫ്രറ്റ് ടൺ േബ്രക്ക് ബൾക് കാർഗോ, 6773 വാഹന യൂനിറ്റുകൾ എന്നിവ ഉൾപ്പെടുമെന്നും 276 കപ്പലുകളാണ് തുറമുഖങ്ങളിൽ നങ്കൂരമിട്ടതെന്നും മവാനി ഖത്തർ അറിയിച്ചു.
ജനറൽ കാർഗോ, കെട്ടിടനിർമാണ സാധനങ്ങൾ തുടങ്ങി എല്ലാവിധ ചരക്കുകളുടെ അളവിലും വലിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡ് ഉയർത്തിയ വെല്ലുവിളികൾക്കിടയിലും 2020ൽ ഹമദ് തുറമുഖം സജീവമായിരുന്നുവെന്നും വലിയ പുരോഗതിയാണ് ചരക്ക് നീക്കങ്ങളിലുണ്ടായിരിക്കുന്നതെന്നും മവാനി ഖത്തർ വ്യക്തമാക്കി.
ഹമദ് തുറമുഖത്തുനിന്നും നേരിട്ടും അല്ലാതെയുമായി 100ലധികം കേന്ദ്രങ്ങളിലേക്കാണ് ചരക്കുനീക്കം നടക്കുന്നതെന്ന് ഈയിടെ മവാനി ഖത്തർ ട്വീറ്റ് ചെയ്തിരുന്നു. ഹമദ് തുറമുഖത്തിെൻറ മൂന്ന് ടെർമിനലുകളുടെയും നിർമാണം പൂർത്തിയാകുന്നതോടെയാണ് പ്രതിവർഷം 7.5 ദശലക്ഷം ടി.ഇ.യു കണ്ടെയിനറുകൾ ഇവിടെ കൈകാര്യം ചെയ്യാൻ സാധിക്കുന്നത്. പ്രതിവർഷം ഏഴു ദശലക്ഷം ൈഫ്രറ്റ് ടൺ ശേഷിയാണ് ഹമദിലെ ജനറൽ കാർഗോ ടെർമിനലിനുള്ളത്. ഇത് ആഭ്യന്തര സാമ്പത്തിക മേഖലയുടെയും ആഗോള വ്യാപാര കൈമാറ്റങ്ങളുടെയും വർധിച്ച ആവശ്യങ്ങളെ പൂർത്തീകരിക്കാൻ തുറമുഖത്തെ സഹായിക്കുന്നു. ഈ വർഷം ആഗസ്റ്റിൽ 42,516 ടൺ കെട്ടിടനിർമാണ സാമഗ്രികളാണ് തുറമുഖത്തെത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. മൂന്ന് തുറമുഖങ്ങളിലുമായി 4499 കാലികളും ഖത്തറിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് തുറമുഖത്തെത്തിയ കപ്പലുകളുടെ എണ്ണത്തിൽ അഞ്ച് ശതമാനം വർധനയും മവാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിസംബറിൽ ഹമദ് തുറമുഖത്തിെൻറ കണ്ടെയ്നർ ടെർമിനൽ രണ്ടിെൻറ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചിരുന്നു. അത്യാധുനിക പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളാണ് പുതിയ ടെർമിനലിലും സ്ഥാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.