ലാസ്റ്റ് ഡേ; ലാസ്റ്റ് ചാൻസ്
text_fieldsദോഹ: പഴ്സിലും അലമാരയിലും മറ്റെവിടെയെങ്കിലുമായി സൂക്ഷിച്ചവയിൽ പഴയ നോട്ടുകൾ ഉണ്ടോയെന്ന് ഒരിക്കൽ കൂടി ഉറപ്പുവരുത്തിയേക്കൂ... ഇന്നാണ്, നാലാം സീരീസിലെ കറൻസികൾ മാറ്റിയെടുക്കാനായി ഖത്തർ സെൻട്രൽ ബാങ്ക് അനുവദിച്ച അവസാന ദിവസം.
ഡിസംബർ 31 വെള്ളിയാഴ്ച അവസാനിക്കുന്നതോടെ, പഴയ നോട്ടുകളുടെ സാധുത നഷ്ടമാവും. ബാങ്ക് ശാഖകൾ വഴിയും കറൻസി മാറ്റാൻ അവസരമുണ്ടായിരുന്നെങ്കിലും വെള്ളിയാഴ്ച ദിനമായതിനാൽ അവസാന ദിനത്തിൽ അത് സാധ്യമല്ല.
എന്നാൽ, വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ നിക്ഷേപിച്ചുകൊണ്ട് കൈവശമുള്ള പഴയ നോട്ടുകൾ മാറ്റിയെടക്കാൻ സ്വദേശികളെയും വിദേശികളെയും ഓർമിപ്പിക്കുകയാണ് അധികൃതർ. ഇതുസംബന്ധിച്ച അറിയിപ്പുകൾ സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും മൊബൈൽ എസ്.എം.എസ് വഴിയും അറിയിച്ചു.
കഴിഞ്ഞവർഷം ഡിസംബർ 13നാണ് നാലാം സീരീസ് നോട്ടുകൾ പിൻവലിച്ചത്.
അതേവർഷം ദേശീയ ദിനമായ ഡിസംബർ 18ന് പുതിയ കറൻസി നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ 2021 മാർച്ച് വരെയും പിന്നീട് ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് ജൂലൈ ഒന്നുവരെയും പഴയ നോട്ടുകൾ മാറ്റുന്നതിനുള്ള കാലാവധി ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ഡിസംബർ 31വരെയാക്കി ദീർഘിപ്പിച്ചത്.
ഏറെ പുതുമയോടും പ്രത്യേകതയോടുമുള്ള അഞ്ചാം സീരീസ് നോട്ടുകളാണ് നിലവിൽ പ്രാബല്യത്തിലുള്ളത്. ഇപ്പോഴും പഴയ നോട്ടുകൾ കൈവശമുള്ളവർ ഏറ്റവും അടുത്തുള്ള ക്യൂ.ഐ.ബി ഡെപോസിറ്റ് മെഷീൻ വഴി നോട്ട് മാറ്റിയെടുക്കണമെന്ന് ക്യൂ.ഐ.ബി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഓർമിപ്പിക്കുന്നു. ദോഹ ബാങ്ക്, കമേഴ്സ്യൽ ബാങ്ക്, അൽ ഖലീജ്, ക്യൂ.ഐ.ഐ.ബി തുടങ്ങി വിവിധ ബാങ്കുകളും ഉപഭോക്താക്കളെ ഓർമിപ്പിക്കുന്നു.
ഗ്രേസ് പീരിയഡിന് സമാപനം
എൻട്രി-എക്സിറ്റ് നിയമ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികൾക്ക് സ്റ്റാറ്റസ് നിയമവിധേയമാക്കുന്നതിനുള്ള ഗ്രേസ് പീരിയഡ് കാലാവധി അവസാനിച്ചു. ഡിസംബർ 31 വരെയാണ് പ്രഖ്യാപിച്ചതെങ്കിലും, വെള്ളിയാഴ്ച അവധിയായതിനാൽ കഴിഞ്ഞദിവസം തന്നെ പൂർത്തിയായി കഴിഞ്ഞു. ഒക്ടോബർ 10 മുതൽ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗത്തിനു കീഴിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന ഗ്രേസ് പീരിയഡ് അവസരം ഇന്ത്യക്കാർ ഉൾപ്പെടെ നിരവധി പേരാണ് ഉപയോഗപ്പെടുത്തിയത്. മാധ്യമങ്ങൾ വഴിയും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും, കമ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളിലൂടെയും ആഭ്യന്തരമന്ത്രാലയം പരമാവധി പേരിലേക്ക് സന്ദേശം എത്തിച്ചിരു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.