ഐ.സി.സി വനിത ഫോറത്തിന് തുടക്കമായി
text_fieldsദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾചറൽ സെന്ററിന്റെ വനിത വിഭാഗമായി ഐ.സി.സി വിമൻസ് ഫോറം ഉദ്ഘാടനം ചെയ്തു.വനിത ദിനത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സമൂഹത്തിലെ പ്രതിനിധികൾ പങ്കെടുത്തു.ഇന്ത്യൻ അംബാസഡറുടെ പത്നി ഡോ. അൽപന മിത്തൽ മുഖ്യാതിഥിയായി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദർ, മീനാൽ ഭക്ഷി, പ്രമിള കനാൻ, ആശ ഷിജു, ഗീത ഷോഹി എന്നിവർ പങ്കെടുത്തു. ശ്വേത ഖോഷ്തി വനിത ഫോറത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലുള്ള വനിതകൾക്ക് ആശയങ്ങൾ പങ്കുവെക്കാനും കൂടിച്ചേരാനും കല, സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുമുള്ള വേദിയായാണ് വനിത ഫോറത്തിന് രൂപം നൽകുന്നതെന്ന് ഐ.സി.സി പ്രസിഡന്റ് പി.എൻ. ബാബുരാജൻ പറഞ്ഞു. കേരള വിമൻസ് ഇനിഷ്യേറ്റീവ് ഖത്തർ (ക്വിഖ്) നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി.
ചടങ്ങിൽ 30 വർഷത്തെ അധ്യാപന ജീവിതം പിന്നിട്ട എം.ഇ.എസ് സ്കൂൾ പ്രിൻസിപ്പൽ ഹമീദ ഖാദറിനെ ഐ.സി.സി ആദരിച്ചു. ഡോ. അൽപന മിത്തൽ ഐ.സി.സിയുടെ ഉപഹാരം കൈമാറി. കമല ഠാകുർ സ്വാഗതവും ദിഷാരി റോയ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.