നിയമലംഘനം വേണ്ട; ഒരുമിക്കാം അപകടരഹിത വേനലിന്
text_fieldsദോഹ: ഗതാഗത സുരക്ഷ സംബന്ധമായി പൊതുജനങ്ങളിൽ ബോധവ ത്കരണം ലക്ഷ്യമിട്ട് ഗതാഗത വകുപ്പിെൻറ ഈ വർഷത്തെ അ പകട രഹിത വേനൽ (ആക്സിഡൻറ് ഫ്രീ സമ്മർ) കാമ്പയിൻ ആരംഭ ിച്ചു. ഖത്ഫിയ ഭാഗത്തു നിന്നാണ് കാമ്പയിൻ പരിശോധനകൾ ആരംഭിച്ചത്. മൊബൈൽ ഉപയോഗിച്ച് വാഹനം ഒാടിക്കുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളാണ് ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്ക് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്നത്. ൈഡ്രവർമാരെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണമാണ് കാമ്പയിെൻറ പ്രധാന ഭാഗം. ഇതിൽതന്നെ ദോഹക്കകത്തും പുറത്തുമുള്ള യുവ ൈഡ്രവർമാരിലാണ് കൂടുതൽ ബോധവത്കരണം നടത്തുക. ലൈസൻസില്ലാതെ വാഹനമോടിക്കുക, വലതു വശത്തു കൂടി മറികടക്കുക, ൈഡ്രവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം, ഭിന്നശേഷിക്കാരുടെ പാർക്കിങ് കൈയടക്കുക, മഞ്ഞ കള്ളികൾക്ക് മുകളിൽ നിർത്തി ഗതാഗത തടസ്സം സൃഷ്ടിക്കുക തുടങ്ങിയ ആവർത്തിക്കുന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് കാമ്പയിനിൽ കൂടുതൽ ബോധവത്കരണം നടത്തും.
നിർദേശങ്ങളടങ്ങിയ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യുക, റോഡുകളിലും വാണിജ്യകേന്ദ്രങ്ങളിലും വെച്ചുതന്നെ ൈഡ്രവർമാർക്കുള്ള മാർഗനിർദേശങ്ങൾ നൽകുക എന്നിവയും കാമ്പയിെൻറ ഭാഗമായി നടക്കും. 2017-2018 കാലയളവിലെ കണക്കുകൾ താരതമ്യം ചെയ്താൽ വിവിധ നിയമലംഘനങ്ങളിൽ കുറവ് വന്നിട്ടുണ്ട്. വലതു വശത്തുകൂടെയുള്ള ഓവർടേക്കിങ് നിയമലംഘനത്തിൽ 68.4 ശതമാനം കുറവാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. ലൈസൻസില്ലാതെ വാഹനമോടിക്കുന്ന നിയമലംഘനങ്ങളുടെ എണ്ണത്തിൽ 16.1 ശതമാനം കുറവും ഭിന്നശേഷിക്കാരുടെ പാർക്കിങ് കൈയടക്കി വെക്കുന്നതിൽ 22.4 ശതമാനം കുറവും ആണ് കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരിക്കുന്നത്.
കാമ്പയിെൻറ ഭാഗമായി പബ്ലിക് റിലേഷൻ വകുപ്പിെൻറയും ഗതാഗത പരിശോധന വകുപ്പിെൻറയും സഹകരണത്തോടെ പ്രത്യേക പരിശോധനകളിലൂടെ ഫീൽഡ് ബോധവത്കരണവും ലക്ഷ്യമിടുന്നുണ്ട്. ഗതാഗത സുരക്ഷ സംബന്ധിച്ചും സുരക്ഷിത ൈഡ്രവിങ്ങുമായി ബന്ധപ്പെട്ടും പൊതുജനങ്ങളിൽ ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് കാമ്പയിെൻറ പ്രധാന ലക്ഷ്യമെന്ന് ഗതാഗത ബോധവത്കരണ വിഭാഗം ഡയറക്ടർ കേണൽ മുഹമ്മദ് റാദി അൽ ഹജ്രി പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിൻ ആഗസ്റ്റ് ഒന്നിനാണ് അവസാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.