മിനിമം വേതനം ഉറപ്പാക്കുന്ന കരട് നിയമത്തിന് അംഗീകാരം
text_fieldsദോഹ: തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള ക രട് നിയമത്തിന് ശൂറ കൗൺസിലിെൻറ നിയമനിയമനിർമാണ കാര്യ സമിതി അംഗീകാരം നൽകി. ശിപാർ ശകൾ ശൂറ കൗൺസിലിന് സമർപ്പിച്ചു. നാസർ ബിൻ റാഷിദ് അൽ കാബിയുടെ അധ്യക്ഷതയിലുള്ള സമിതി കരട് നിയമത്തെക്കുറിച്ചുള്ള പഠനം പൂർത്തിയാക്കി. സമിതി യോഗത്തിൽ ഭരണ വികസന, തൊഴിൽ, സാമൂഹികകാര്യ മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് അൽ ഉസ്മാൻ ഫഖ്റൂവും തൊഴിൽ കാര്യ അസിസ്്റ്റൻറ് അണ്ടർ സെക്രട്ടറി മുഹമ്മദ് ഹസ്സൻ അൽ ഉബൈദിയും പങ്കെടുത്തു.
റെയിൽവേ കരട് നിയമത്തിനും അംഗീകാരം നൽകിയ ശൂറ കൗൺസിൽ ശിപാർശകൾ സർക്കാരിന് സമർപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. സ്പീക്കർ അഹമ്മദ് ബിൻ അബ്്ദുല്ല ബിൻ സൈദ് അൽ മഹമൂദിെൻറ അധ്യക്ഷതയിൽ നടന്ന പ്രതിവാര യോഗത്തിൽ കരട് നിയമത്തെക്കുറിച്ചുള്ള സേവനങ്ങളും പൊതു യൂട്ടിലിറ്റി കമ്മിറ്റിയുടെ റിപ്പോർട്ടും ചർച്ച ചെയ്തു. കരട് നിയമത്തിൽ 36 ലേഖനങ്ങൾ ഉൾപ്പെടുന്നു, അതനുസരിച്ച് ഗതാഗത, ആശയവിനിമയ മന്ത്രാലയത്തിെൻറയും ഖത്തർ റെയിൽ മന്ത്രാലയത്തിെൻറയും പ്രവർത്തനങ്ങളും നിബന്ധനകളുമാണ് നിർവചിക്കപ്പെടുന്നത്. രാജ്യത്തെ റെയിൽവേയുടെ സാങ്കേതികവും ഭരണപരവുമായ വശങ്ങൾ സംബന്ധിച്ചും റെയിൽവേയുടെ പ്രവർത്തനവും സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കരട് നിയമത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.