പഠനം ഡിജിറ്റലിൽനിന്ന് ക്ലാസ് മുറിയിലേക്ക്
text_fieldsദോഹ: ഒന്നര വർഷത്തോളം ഒാൺലൈൻ ക്ലാസ് റൂമുകളിലിരുന്ന് പ്രയാസപ്പെട്ടിരുന്ന വിദ്യാർഥികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ് മുഴുവൻ വിദ്യാർഥികൾക്കും സ്കൂളുകളിലെത്താം എന്നുള്ളത്. കൂട്ടുകാരുമൊന്നിച്ചിരിക്കുന്നതിെൻറയും വ്യത്യസ്ത പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിെൻറയും സന്തോഷം വേറെയും.
രാജ്യത്തെ വിദ്യാഭ്യാസരംഗം കോവിഡിന് ശേഷം വീണ്ടും സാധാരണ നിലയിലേക്ക് മടങ്ങുന്നുവെന്നുള്ളതിെൻറ കൃത്യമായ പ്രഖ്യാപനമായിരുന്നു രാജ്യത്തെ സ്കൂളുകൾ 100 ശതമാനം ശേഷിയിൽ പ്രവർത്തനം പുനരാരംഭിക്കാമെന്നുള്ളത്. 100 ശതമാനം ശേഷിയിൽ എല്ലാ ക്ലാസുകളും പുനരാരംഭിക്കുന്നതോടെ, നഷ്ടമായ എല്ലാ പാഠ്യപ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിലാണ് അധ്യാപകരും കുട്ടികളും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിദ്യാഭ്യാസ പ്രക്രിയ കൂടുതൽ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചതായി ദേശീയ ആരോഗ്യ സമിതി അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
കുട്ടികൾക്കിടയിൽ ഒരു മീറ്റർ സാമൂഹിക അകലം ക്ലാസ് റൂമുകളിൽ നിർബന്ധമായും നടപ്പാക്കണം. േഗ്രഡ് ഒന്ന് മുതലുള്ള വിദ്യാർഥികൾ നിർബന്ധമായും മാസ്ക് ധരിക്കണം. അതോടൊപ്പം സ്കൂളുകളിൽ രോഗവ്യാപനം കുറക്കുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കുകയും വേണം. 90 ശതമാനം അധ്യാപകരും ജീവനക്കാരും തൊഴിലാളികളും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചത് ഏറെ ആശ്വാസകരമാണ്. 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളിൽ 71ശതമാനവും രണ്ട് ഡോസ് സ്വീകരിച്ചു കഴിഞ്ഞു -ഡോ. അൽ ഖാൽ വിശദീകരിച്ചു.
സ്കൂളുകളിലെ പോസിറ്റിവ് കേസുകൾ േട്രസ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധനകൾ നടത്തുമെന്നും വാക്സിൻ സ്വീകരിക്കാത്ത 12 വയസ്സിന് മുകളിലുള്ള വിദ്യാർഥികളും സ്കൂൾ ജീവനക്കാരും അധ്യാപകരും നിർബന്ധമായും ആഴ്ച തോറും റാപ്പിഡ് ആൻറിജൻ, പി.സി.ആർ പരിശോധനകൾക്ക് വിധേയമാകണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ ബസുകൾക്ക് 75 ശതമാനം ശേഷിയിൽ പ്രവർത്തനം വീണ്ടും ആരംഭിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.