നിയമ ബിരുദ പഠനം: സിജി ദോഹ വെബിനാർ
text_fieldsദോഹ: സിജി ദോഹ കരിയർ വിങ് ആഭിമുഖ്യത്തിൽ നടത്തിവരുന്ന പ്രതിമാസ വെബിനാർ സീരിസിന്റെ ഭാഗമായി 'നിയമ പഠനം' വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.
നിയമ പഠനത്തിന്റെ വിവിധ സാധ്യതകൾ, പുതിയ കാലത്തു നിയമ പഠനത്തിന്റെ വ്യത്യസ്ത മേഖലകൾ, പ്രധാന നിയമ കോളജുകൾ, പ്രവേശന പരീക്ഷകൾ തുടങ്ങിയ വിഷയങ്ങൾ പരിചയപ്പെടുത്തിയ വെബിനാറിൽ സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ മുഖ്യപ്രഭാഷണം നടത്തി. കോടതിക്കുപരി കോർപറേറ്റ് മേഖലകളിലും സാങ്കേതിക മേഖലകളിലുമൊക്കെ നിയമ വിദഗ്ദ്ധരുടെ സാധ്യതകൾ വർധിച്ചുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമ കോളജുകളെയും പ്രവേശന പരീക്ഷകളെയും പരിചയപ്പെടുത്തി സിജി ദോഹയുടെ കരിയർ ടീം അംഗമായ മുഹമ്മദ് ജൗഹർ സംസാരിച്ചു.
സിജി ദോഹ വൈസ് ചെയർമാൻ അഡ്വ. ഇസ്സുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹനീഫ് ഹുദവി മോഡറേറ്ററായി. ഫിറോസ് പി.ടി സ്വാഗതവും ഉസ്മാൻ നാനാത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.