ഐതിഹാസിക കെട്ടിട മാതൃകയിൽ ഇനി കളിയിടിവും
text_fieldsദോഹ: കോർണിഷിലെ അൽ മസ്റഹ് പാർക്കിൽ ദോഹ മോഡേൺ പ്ലേ ഗ്രൗണ്ട് കുട്ടികൾക്കായി തുറന്നുകൊടുത്തു. ഖത്തറിലെ പ്രശസ്തമായ ആറ് കെട്ടിടങ്ങളുടെ മിനിയേച്ചർ രൂപങ്ങളാണ് മോഡേൺ പ്ലേ ഗ്രൗണ്ടിന്റെ പ്രധാന സവിശേഷത.
ഖത്തർ പോസ്റ്റ്, ഖത്തർ യൂനിവേഴ്സിറ്റി, ഷെറാട്ടൻ ഗ്രാൻഡ് ദോഹ റിസോർട്ട് ആൻഡ് കൺവെൻഷൻ സെൻറർ തുടങ്ങിയ പ്രധാന കെട്ടിടങ്ങളാണ് ദോഹ മോഡേൺ പ്ലേ ഗ്രൗണ്ടിൽ ഇടം നേടിയിരിക്കുന്നത്. കളിസ്ഥലങ്ങൾ കളിക്കാനുള്ള ഇടങ്ങളാണെന്നും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന നിമിഷങ്ങൾ സൃഷ്ടിക്കാൻ അവ നമ്മുടെ കുട്ടികളെ പ്രചോദിപ്പിക്കുമെന്നും ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാസ്തുശിൽപിയായ ഫാത്തിമ അൽ സഹ്ലാവിയയുമായി സഹകരിച്ച് ബ്രിട്ടീഷ്–പാക് കലാകാരിയായ ഷെസാദ് ദാവൂദാണ് മോഡേൺ പാർക്കിന് അതിശയകരവും ക്രിയാത്മകവുമായ രൂപകൽപന നിർവഹിച്ചിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാക്കുന്നതിനും ഖത്തറിെൻറ ഐതിഹാസിക നിർമിതികൾ വളരെ മനോഹരമായി പുനർരൂപകൽപന ചെയ്യുന്നതിലും അതിെൻറ രേഖകൾ തയാറാക്കുന്നതിലും ഇതിനു പിന്നിൽ പ്രവർത്തിച്ച കലാകാരിക്കും സഹകാരി അൽ സഹ്ലാവിക്കും നന്ദി അറിയിക്കുന്നുവെന്നും ശൈഖ അൽ മയാസ കൂട്ടിച്ചേർത്തു. പ്രാദേശികവും അന്താരാഷ്ട്രതലത്തിലും പ്രശസ്തരായ നിരവധി കലാകാരന്മാർ ഖത്തറിലെ കലാ വിപ്ലവത്തിന് അമൂല്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. മേഖലയിലെ തന്നെ പ്രമുഖ കലാ ഹബ്ബായി ഖത്തറിനെ മുന്നിലെത്തിക്കുന്നതിൽ അവ വലിയ പങ്കും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.