Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലെ​ജ​ൻ​ഡ്സ് ലീ​ഗ്...

ലെ​ജ​ൻ​ഡ്സ് ലീ​ഗ് ക്രിക്കറ്റ്; ആ​വേ​ശ​മാ​യി വ​സിം അ​ക്ര​മും ര​വി​ശാ​സ്ത്രി​യും

text_fields
bookmark_border
ലെ​ജ​ൻ​ഡ്സ് ലീ​ഗ് ക്രിക്കറ്റ്; ആ​വേ​ശ​മാ​യി വ​സിം അ​ക്ര​മും ര​വി​ശാ​സ്ത്രി​യും
cancel
camera_alt

ഏ​ഷ്യ, ഇ​ന്ത്യ മ​ത്സ​ര​ത്തി​ന്റെ ഗാ​ല​റി​യി​ൽ ര​വി​ശാ​സ്ത്രി​യും

വ​സിം അ​ക്ര​വും

ദോ​ഹ: ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ക​ൺ​മു​ന്നി​ൽ നി​റ​ഞ്ഞ ലെ​ജ​ൻ​ഡ്സ് ലീ​ഗ് ക്രി​ക്ക​റ്റി​ൽ ആ​രാ​ധ​ക​ർ​ക്ക് ആ​വേ​ശം പ​ക​രു​ന്ന സാ​ന്നി​ധ്യ​മാ​വു​ക​യാ​ണ് ര​വി​ശാ​സ്ത്രി​യും വ​സിം അ​ക്ര​മും​. ഒ​രു​കാ​ല​ത്ത് ​അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ സ​മ​കാ​ലി​ക​രാ​യി ക്രീ​സ് വാ​ണ​വ​ർ ലെ​ജ​ൻ​ഡ്സ് ​ലീ​ഗി​ന്റെ സം​ഘാ​ട​ന​ത്തി​ൽ സ​ജീ​വ​മാ​യി ദോ​ഹ​യി​ലു​ണ്ട്.

ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളു​ടെ ഗാ​ല​റി​യി​ലും, ക​മ​ന്റ​റി ബോ​ക്സി​ലു​മാ​യി നി​ത്യ​സാ​ന്നി​ധ്യ​മാ​വു​ന്ന ശാ​സ്ത്രി​യെ​യും വ​സിം അ​ക്ര​മി​നെ​യും ഒ​രു സെ​ൽ​ഫി​യി​ൽ പ​ക​ർ​ത്താ​ൻ തേ​ടി ന​ട​ക്കു​ക​യാ​ണ് ഇ​ന്ത്യ, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. മു​ൻ ഇ​ന്ത്യ​ൻ പ​രി​ശീ​ല​ക​ൻ കൂ​ടി​യാ​യി​രു​ന്ന ര​വി​ശാ​സ്ത്രി ഇ​ര​ട്ട റോ​ളി​ലാ​ണ് ലെ​ജ​ൻ​ഡ്സ് ലീ​ഗി​നൊ​പ്പ​മു​ള്ള​ത്.

സ​മീ​പ​കാ​ല​ത്താ​യി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്നും വി​ര​മി​ച്ച താ​ര​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു​ള്ള ലീ​ഗി​ന്റെ ക​മീ​ഷ​ണ​ർ കൂ​ടി​യാ​ണ് ശാ​സ്ത്രി. ഒ​പ്പം മ​ത്സ​ര​ത്തി​ന്റെ ക​മ​ന്റ​റി​യു​മാ​യി സ്റ്റാ​ർ സ്​​പോ​ർ​ട്സ് ചാ​ന​ലി​ന്റെ പാ​ന​ലി​ലും അ​ദ്ദേ​ഹം എ​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ravi shasthriwasim akramLegends League Cricket
News Summary - Legends League Cricket-Wasim Akram and Ravi Shastri with excitement
Next Story