Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൈ​യ​ടി​ക്കാം,...

കൈ​യ​ടി​ക്കാം, ഇ​ഫ്താ​റി​ലെ ‘സീ​റോ വേ​സ്റ്റ്’​മാ​തൃ​ക​ക്ക്

text_fields
bookmark_border
കൈ​യ​ടി​ക്കാം, ഇ​ഫ്താ​റി​ലെ ‘സീ​റോ വേ​സ്റ്റ്’​മാ​തൃ​ക​ക്ക്
cancel
camera_alt

മി​നാ​ര​തൈ​ൻ ഇ​ഫ്താ​റി​ലേ​ക്ക് നോ​മ്പു​തു​റ വി​ഭ​വ​ങ്ങ​ൾ

എ​ത്തി​ക്കു​ന്ന വ​ള​ന്റി​യ​ർ​മാ​ർ

ദോ​ഹ: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ൽ പു​തി​യൊ​രു മാ​തൃ​ക സൃ​ഷ്ടി​ച്ചാ​ണ് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു​കീ​ഴി​ലെ എ​ജു​ക്കേ​ഷ​ൻ സി​റ്റി മ​സ്ജി​ദ് (മി​നാ​ര​തൈ​ൻ) ഇ​ത്ത​വ​ണ റ​മ​ദാ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഭ​ക്ഷ​ണം പാ​ഴാ​ക്കാ​തെ​യും മാ​ലി​ന്യ​ര​ഹി​ത​വു​മാ​യ നോ​മ്പു​കാ​ലം എ​ന്ന ച​ല​ഞ്ച് പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു​മാ​സ​ക്കാ​ലം. ആ​ത്മീ​യ സം​സ്ക​ര​ണ​ത്തി​നൊ​പ്പം നോ​മ്പു​കാ​ല​ത്ത് പു​തി​യ ശീ​ല​ങ്ങ​ൾ​കൂ​ടി​യാ​യി​രു​ന്നു മി​നാ​ര​തൈ​നു കീ​ഴി​ൽ വി​ശ്വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്ന് ക​മ്യൂ​ണി​റ്റി എ​​ൻ​ഗേ​ജ്മെ​ന്റ് ആ​ൻ​ഡ് ഔ​ട്ട്റീ​ച് കോ​ഓ​ഡി​നേ​റ്റ​ർ സു​ലൈ​മാ​ൻ തി​ബോ ബാ​ഹ് പ​റ​ഞ്ഞു.

സീ​റോ വേ​സ്റ്റ് പ​ദ്ധ​തി​യി​ലൂ​ടെ മാ​ലി​ന്യ​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ക്കു​ക. ശേ​ഷി​ച്ച മാ​ലി​ന്യ​ങ്ങ​ളെ സം​സ്ക​രി​ച്ച്, പു​ന​രു​പ​യോ​ഗി​ച്ച് വീ​ണ്ടും മാ​ലി​ന്യ​ര​ഹി​ത​മാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. അ​ത് വ​ലി​യൊ​ര​ള​വു​വ​രെ വി​ജ​യം ക​ണ്ട​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ വി​ശ​ദീ​ക​രി​ച്ചു.

‘ആ​ദ്യ ഘ​ട്ട​ത്തി​ൽ മാ​ലി​ന്യം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം. അ​തി​നാ​യി, മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ വി​ഭ​വ​ങ്ങ​ളു​ടെ അ​ള​വ് കു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഈ ​പ​ദ്ധ​തി വി​ജ​യം ക​ണ്ടു. 100 ശ​ത​മാ​നം ആ​ളു​ക​ളും ത​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ പൂ​ർ​ണ​മാ​യും ക​ഴി​ച്ചു. അ​തേ​സ​മ​യം, കു​റ​ഞ്ഞ ശ​ത​മാ​നം ബാ​ക്കി​യാ​കു​മ്പോ​ൾ അ​വ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ അ​വ​രെ പ്രേ​രി​പ്പി​ച്ചു’-​ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ എ​ൻ​ഗേ​ജ്മെ​ന്റ് ആ​ൻ​ഡ് ആ​ക്ടി​വേ​ഷ​ൻ എ​ക്സ്‍പേ​ർ​ട് സൈ​മ​ൺ ജോ​ൺ​സ് പ​റ​യു​ന്നു.

എ​ജു​ക്കേ​ഷ​ൻ സി​റ്റി​യു​ടെ മി​നാ​ര​തൈ​നി​ൽ നോ​മ്പു​തു​റ​ക്കു​ന്ന വി​ശ്വാ​സി​ക​ൾ

പാ​ക്കി​ങ് വ​ഴി​യു​ള്ള മാ​ലി​ന്യം കു​റ​ക്കു​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഘ​ട്ടം. നേ​ര​ത്തെ ഒ​രാ​ൾ​ക്ക് പ​ല​വി​ഭ​വ​ങ്ങ​ൾ മൂ​ന്നും നാ​ലും പാ​ക്കു​ക​ളി​ൽ ന​ൽ​കി​യ​പ്പോ​ൾ, ഇ​ത്ത​വ​ണ എ​ല്ലാം ഒ​രു പാ​ക്കി​ൽ ഒ​തു​ക്കാ​ൻ ശ്ര​മി​ച്ചു. ഒ​രു വ്യ​ക്തി​ക്ക് ഒ​രു ക​ണ്ടെ​യ്ന​ർ മാ​ത്ര​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. അ​തി​നാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ പൊ​തി​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി. പൊ​തി ആ​വ​ശ്യ​മി​ല്ലാ​ത്ത പ​ഴ​വ​ർ​ഗ​ങ്ങ​ൾ ന​ൽ​കാ​നാ​യ​തും സൗ​ക​ര്യ​മാ​യി.

ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന ടേ​ബ്ൾ ക​വ​റു​ക​ൾ​ക്ക് പ​ക​രം, ശു​ചീ​ക​രി​ച്ച് വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​മാ​യ​ത് തി​ര​ഞ്ഞെ​ടു​ത്തു. കു​ടി​വെ​ള്ളം കു​പ്പി​യി​ലാ​യി ന​ൽ​കു​ന്ന​തി​ന് പ​ക​രം, ഓ​രോ​രു​ത്ത​ർ​ക്കും പേ​പ്പ​ർ ക​പ്പി​ൽ വെ​ള്ളം വി​ത​ര​ണം ചെ​യ്തു. ​ല​ളി​ത​മാ​യ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ലൂ​ടെ ഒ​രു​മാ​സം​കൊ​ണ്ട് വ​ലി​യൊ​ര​ള​വി​ൽ മാ​ലി​ന്യം ഭൂ​മി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ആ​ത്മ​സം​തൃ​പ്തി​യി​ലാ​ണ് സം​ഘാ​ട​ക​ർ.

പ്ര​തി​ദി​നം 1200 മു​ത​ൽ 1500 വ​രെ ആ​ളു​ക​ളാ​ണ് മി​നാ​ര​തൈ​നു കീ​ഴി​ൽ നോ​മ്പു തു​റ​ന്ന​ത്. ഒ​രു​മാ​സം കൊ​ണ്ട് ഇ​തൊ​രു ശീ​ല​മാ​യ​പ്പോ​ൾ വ​ലി​യൊ​ര​ള​വ് മാ​ലി​ന്യം കു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി സൈ​മ​ൺ ജോ​ൺ​സ് പ​റ​ഞ്ഞു. ഈ ​മാ​തൃ​ക വ​രും വ​ർ​ഷ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ എ​ല്ലാ ഇ​ഫ്താ​ർ ടെ​ന്റു​ക​ളി​ലും സ്വീ​ക​രി​ച്ചാ​ൽ മാ​ലി​ന്യം പ​തി​ന്മ​ട​ങ്ങ് കു​റ​ക്കാ​മെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

ഇ​തി​നു പു​റ​മെ, നോ​മ്പു തു​റ​ക്കാ​യി എ​ല്ലാ ദി​വ​സ​വും എ​ത്തു​ന്ന പ​ല രാ​ജ്യ​ക്കാ​രാ​യ വി​ശ്വാ​സി​ക​ൾ​ക്കു മു​ന്നിൽ സം​ര​ക്ഷ​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന 20 മി​നി​റ്റ് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യും ന​ട​ന്നി​രു​ന്നു.ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഉ​ർ​ദു, അ​റ​ബി​ക്, മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ ഭാ​ഷ​ക​ളി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IftarqatarZero Waste Model
News Summary - Let's Clap for the 'Zero Waste' Model at Iftar
Next Story