സ്വസ്ഥമായുറങ്ങാം; ഹമദ് വിമാനത്താവളത്തിൽ 'പഞ്ചനക്ഷത്ര' ഉറക്കറകൾ തയാർ
text_fieldsദോഹ: കോവിഡ്-19 കാലത്ത് സാമൂഹിക അകലം പാലിച്ച് വിശ്രമിക്കാനും വിമാനം കാത്തിരിക്കുന്ന സമയം ബഹളത്തിൽനിന്നും മാറി വിശ്രമിക്കാനും ആഗ്രഹിക്കുന്നുണ്ടോ. ആഗ്രഹം സാക്ഷാത്കരിക്കുകയാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാക്കിയ അത്യാധുനിക 'പഞ്ചനക്ഷത്ര' ഉറക്കറകൾ.
ലോഞ്ച് സേവനദാതാക്കളിൽ ലോകപ്രശസ്തരായ എയർപോർട്ട് ഡയമൻഷൻസ് ആണ് വിമാനത്താവളത്തിലെ ഉറക്കറകൾക്ക് പിന്നിൽ. മിഡിലീസ്റ്റിലെ എയർപോർട്ട് ഡയമൻഷൻസിെൻറ പ്രഥമ പ്രീമിയം ലോഞ്ച് ഓഫർ കൂടിയാണ് ഹമദ് വിമാനത്താവളത്തിലേത്.
ട്രാൻസിറ്റ് ഏരിയയിലെ ആകർഷണീയമായ ലാമ്പ് ബിയറിന് സമീപത്തായാണ് 225 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 50 പേർക്കു വരെ വിശ്രമിക്കാനും ഉറങ്ങാനും സാധിക്കുന്ന സ്ലീപ് പോഡുകളും കാബിനുകളും ഒരുക്കിയിരിക്കുന്നത്. പുറത്തുനിന്നുള്ള ശബ്ദത്തെ പൂർണമായും പ്രതിരോധിച്ച്, ശീതീകരിച്ച ഉറക്കറകൾ വിശ്രമത്തിന് ലഭിക്കണമെങ്കിൽ മണിക്കൂറിനാണ് പണമടക്കേണ്ടത്.24 ഫ്ലക്സി സ്യൂട്ട് പോഡുകൾ, 13 സ്ലീപ് കാബിനുകൾ എന്നിവയാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. ലോകത്തിലെ ആദ്യ സ്ലീപിങ് പോഡ് ഡിസൈൻ ആണിത്.
ചാരിയിരിക്കുന്നതിന് സീറ്റായും കിടക്കുന്നതിന് ബെഡായും ഉപയോഗിക്കാൻ വിധത്തിലുള്ളതാണ് ഫ്ലക്സി സ്യൂട്ട് പോഡുകൾ. വെളിച്ചം ക്രമീകരിക്കാൻ കഴിയുന്ന വിളക്കുകൾ, മൊബൈലിലും ലാപ്ടോപിലും കണക്ട് ചെയ്യാൻ വിധത്തിലുള്ള 32 സ്ക്രീൻ, കപ് ഹോൾഡറുകൾ, ഫോൾഡിങ് േട്ര ടേബിളുകൾ, ചെറിയ വേസ്റ്റ് ബിൻ, ബാഗേജ് സൂക്ഷിക്കാനുള്ള സ്ഥലം, കോട്ട്, ഷൂസ്, ലാപ്ടോപ് എന്നിവ സൂക്ഷിക്കാനുള്ള കമ്പാർട്ട്മെൻറ് എന്നിവയാണ് ഫ്ലക്സി സ്യൂട്ട് പോഡിെൻറ സവിശേഷതകൾ. മുതിർന്ന രണ്ടുപേർക്കും ഒരുകുട്ടിക്കും വിശ്രമിക്കാൻ സൗകര്യമുള്ളതാണ് സ്ലീപ് കാബിനുകൾ. നാല് ഡബ്ൾ ബെഡുകളും മടക്കിവെക്കാൻ കഴിയുന്ന കുട്ടികൾക്കായുള്ള ഒരു പുൾ-ഔട്ട് ബെഡുമാണ് ഇവിടെയുണ്ടാകുക. പ്രധാനമായും കുടുംബങ്ങൾക്കാണ് ഇവ കൂടുതൽ അനുയോജ്യമാകുക. ഇവ കൂടാതെ, ഒമ്പത് ബങ്ക് ബെഡുകളും സന്ദർശകർക്ക് ലഭ്യമാണ്. റീഡിങ് ലൈറ്റ്, അലാം ക്ലോക്ക്, കോട്ട് ഹാങ്കർ, േട്ര ടേബ്ൾ, കണ്ണാടി എന്നിവ ഇവിടെ ലഭ്യമാണ്. തലയണയും ബ്ലാങ്കറ്റുകളും
സൗജന്യമായി ഉപയോഗിക്കാം. ഓരോ ഉപയോഗത്തിന് ശേഷവും സ്ലീപ് പോഡുകളും കാബിനുകളും പൂർണമായും അണുമുക്തമാക്കിയായിരിക്കും പുതിയ സന്ദർശകർക്ക് നൽകുക. കോവിഡ്-19 പശ്ചാത്തലത്തിൽ എല്ലാ ജീവനക്കാർക്കും പ്രത്യേക സുരക്ഷാ പരിശീലനവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.