ഒരുങ്ങാം; ആരവമുയരുകയായി
text_fieldsദോഹ: ഖത്തർ ലോകകപ്പിെൻറ ആറാമത്തെ വേദിയായ അൽ തുമാമ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനത്തിന് എല്ലാ അർഥത്തിലും സജ്ജമായതായി പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി. കോവിഡിെൻറ കെട്ടുപാടുകളെല്ലാം മാറ്റി 40,000 കാണികെള സാക്ഷിനിർത്തിയാവും ലോകകപ്പ് വേദി ഫുട്ബാൾ ലോകത്തിന് സമർപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ഏഴിനാണ് അമീർ കപ്പ് ഫൈനൽ മത്സരത്തിെൻറ കിക്കോഫ്. ഖത്തർ ആഭ്യന്തര ലീഗിലെ കരുത്തരായ രണ്ടു ടീമുകൾ അൽ സദ്ദും അൽ റയ്യാൻ എഫ്.സിയും തമ്മിലാവും അറബ് ഫുട്ബാൾ ലോകം കാത്തിരിക്കുന്ന അങ്കത്തിലെ പോരാട്ടം. കളിയും വിനോദവുമെല്ലാം മുടങ്ങിയ 18 മാസത്തിന് അറുതിയായി സ്റ്റേഡിയമെല്ലാം പൂർണാർഥത്തിൽ വരവേൽക്കാനൊരുങ്ങിയതോടെ വെള്ളിയാഴ്ച തുമാമയിലേക്ക് കാണികൾ ഒഴുകും എന്ന വിലയിരുത്തലിലാണ് സംഘാടകർ. മത്സരത്തിനു മുന്നോടിയായി കാണികൾക്കുള്ള നിർദേശങ്ങൾ സംഘാടകർ പുറത്തിറക്കി.
ഫാൻ ഐഡി ക്യൂ പോസ്റ്റിലൂടെയും
മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഖത്തർ ഫുട്ബാൾ ഫെഡറേഷൻ വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. 20, 50, 100 റിയാലാണ് ടിക്കറ്റ് വില. ടിക്കറ്റ് ബുക്ക് ചെയ്തശേഷം ഫാൻ ഐഡിക്ക് അപേക്ഷിക്കണം.
പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിച്ചശേഷം, 48 മണിക്കൂറിനുള്ളിൽ ക്യൂ പോസ്റ്റ് വഴി താമസ മേൽവിലാസത്തിലെത്താനുള്ള സംവിധാനം കഴിഞ്ഞ ദിവസം മുതൽ പ്രാബല്യത്തിൽ വന്നു.
ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) നേരിട്ടെത്തിയും ഫാൻ ഐഡി വാങ്ങാം. രാവിലെ 10 മുതൽ രാത്രി 11 വരെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫാൻ ഐഡി സംബന്ധമായ സംശയങ്ങൾക്ക് 800 8052 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കോവിഡ് കരുതൽ
കോവിഡ് സാഹചര്യത്തിൽ ആരോഗ്യസംരക്ഷണം ഉറപ്പാക്കിയാവും ഫൈനൽ മത്സര സംഘാടനമെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ ഏഴിനു മുമ്പായി രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരോ കോവിഡ് വന്ന് ഭേദമായവേരാ ആയിരിക്കണം.
12ന് താഴെ പ്രായമുള്ള കുട്ടികൾ മത്സരത്തിന് 24 മണിക്കൂറിനുള്ളിലായി റാപിഡ് കോവിഡ് ടെസ്റ്റ് പരിശോധന നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈയിൽ കരുതണം.
സ്റ്റേഡിയം ഗേറ്റിൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് വിധേയമായി മാത്രമാവും പ്രവേശനം. മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിക്കണമെന്നും കർശന നിർദേശമുണ്ട്.
യാത്രാമാർഗങ്ങൾ
മത്സരദിനത്തിൽ നാലു മണി മുതൽ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കും. കാർ, ടാക്സി, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ ഉപയോഗിച്ച് കാണികൾക്ക് സ്റ്റേഡിയത്തിലെത്താം. മൂന്ന് മണി മുതൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഏരിയ തുറന്നുനൽകും. അവസാന മണിക്കൂറിലെ തിരക്ക് ഒഴിവാക്കാൻ കാണികൾ നേരേത്ത സ്റ്റേഡിയത്തിലെത്താൻ ശ്രമിക്കണമെന്ന് സംഘാടകർ നിർദേശിച്ചു.
പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് ദോഹ മെട്രോയിലും മെട്രോ ലിങ്ക് സർവിസിലും ഫാൻ ഐഡി ഉപയോഗിച്ച് സൗജന്യമായി യാത്രചെയ്യാം.
റെഡ്ലൈനിൽ ഫ്രീസോൺ സ്റ്റേഷനിലെത്തുന്നവർക്ക് സ്റ്റേഡിയത്തിലേക്ക് ബസ് സർവിസ് ലഭ്യമാണ്. മത്സരത്തിന് നാലു മണിക്കൂർ മുമ്പ് ആരംഭിക്കുന്ന ബസ് സർവിസ്, മത്സരം കഴിഞ്ഞ് ഒന്നര മണിക്കൂർ വരെ തുടരും.
ടാക്സി വഴി വരുന്ന കാണികൾക്ക് സ്റ്റേഡിയത്തിന് കിഴക്കു വശത്തായി അൽ മദീന സ്ട്രീറ്റിലെ ടാക്സി സോണിൽ എത്താം. സ്വന്തം വാഹനത്തിൽ വരുന്നവർ സബാഹ് അൽ അഹമ്മദ് കോറിഡോറിലേക്ക് പ്രവേശിച്ച്, ആദ്യത്തെ എക്സിറ്റ് വഴി സൂചനാബോർഡുകൾ പിന്തുടർന്ന് നിയുക്ത പാർക്കിങ് സ്ഥലങ്ങളിൽ എത്തണം. ദോഹ എക്സ്പ്രസ് വേ, റൗദത്ത് അൽ ഖൈൽ സ്ട്രീറ്റ് എന്നിവ വഴി വരുന്നവർ ഇൻഡസ്ട്രിയൽ ഏരിയ റോഡിൽ എക്സിറ്റ് എടുത്ത് 'യു' ടേൺ പ്രവേശിച്ച് നിർദിഷ്ട പാർക്കിങ് ഏരിയയിൽ എത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.