രോഗങ്ങളില്ലാത്ത ലോകത്തേക്ക് കുതിക്കാം
text_fieldsദോഹ: രാജ്യം ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിനുമായി മുന്നേറുന്നതിനിടെ ലോക രോഗപ്രതിരോധ വാരാചരണവുമായി പൊതുജനാരോഗ്യ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷനും.
ഏപ്രിൽ അവസാന ആഴ്ചയാണ് ലോക രോഗപ്രതിരോധ വാരമായി ലോകാരോഗ്യ സംഘടന ആചരിച്ചുവരുന്നത്. 'വാക്സിൻ നമ്മെ അടുപ്പിക്കുന്നു' തലക്കെട്ടിലാണ് ഇത്തവണത്തെ ലോക രോഗപ്രതിരോധ വാരം.
ഖത്തറിൻെറ ചരിത്രത്തിൽ തന്നെയുള്ള ഏറ്റവും വലിയ വാക്സിനേഷൻ കാമ്പയിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനുമായി വാക്സിൻ എടുക്കുന്നതിൻെറ പ്രാധാന്യം ഉയർത്തിക്കൊണ്ടുവരുകയാണ് ഈ വർഷത്തെ രോഗപ്രതിരോധ വാരാഘോഷത്തിൻെറ കേന്ദ്രവിഷയം. ആഗോള തലത്തിലും വാക്സിനേഷനും ദീർഘകാലാടിസ്ഥാനത്തിലുള്ള വാക്സിനേഷൻ പിന്തുണയുമാണ് രോഗപ്രതിരോധ വാരാചരണത്തിലൂടെ ഈ വർഷം ലക്ഷ്യമിടുന്നത്. കോവിഡ് വാക്സിനേഷൻ കാമ്പയിൻ അതിവേഗം പുരോഗമിക്കുകയാണ്. ഫൈസർ, മൊഡേണ വാക്സിനുകളാണ് സ്വദേശികൾക്കും വിദേശിക്കുമടക്കം എല്ലാവർക്കും സൗജന്യമായി നൽകുന്നത്.
വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണന പട്ടികയിൽ 35 വയസ്സുള്ളവരെയും ആരോഗ്യമന്ത്രാലയം ഉൾെപ്പടുത്തിയിട്ടുണ്ട്. ഖത്തറിൽ പ്രവാസികൾ കൂടുതൽ 35 വയസ്സും അതിന് മുകളിലും പ്രായമുള്ളവരാണ്. ഇതിനാൽ തന്നെ ഭൂരിഭാഗം പ്രവാസികൾക്കും വാക്സിൻ കിട്ടാനുള്ള സാഹചര്യമാണ് കൈവന്നിരിക്കുന്നത്. വിവിധ ഭാഗങ്ങളിലുള്ള 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ക്യു.എൻ.സി.സി കേന്ദ്രത്തിലും ലുൈസലിലെയും വക്റ ജനൂബ് സ്റ്റേഡിയത്തിലെയും ഡ്രൈവ് ത്രൂ സെൻററുകളിലും വാക്സിൻ ലഭ്യമാണ്. ഇൻഡസ്ട്രിയൽ ഏരിയയിൽ പുതിയ വാക്സിേനഷൻ കേന്ദ്രം തുറന്നിട്ടുണ്ട്.
നാലു ഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാക്സിൻ നൽകുകയാണ് ആരോഗ്യ മന്ത്രാലയത്തിൻെറ ലക്ഷ്യം.
ലോക രോഗപ്രതിരോധ വാരാചരണത്തോടനുബന്ധിച്ച് ശക്തമായ ബോധവത്കരണ കാമ്പയിനാണ് രാജ്യത്തെ ആരോഗ്യ മേഖല തുടക്കം കുറിച്ചിരിക്കുന്നത്. ഇതിനായി മാധ്യമ മേഖലയെയും ആശ്രയിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ഹെൽത്ത് സെൻററുകളിലും പ്രത്യേക ഡിസ്പ്ലേ സ്ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്.
ഏറ്റവും മികച്ച വാക്സിനുകൾ നൽകുന്നതിനും എല്ലാവർക്കും സുരക്ഷ ഉറപ്പാക്കുന്നതിനും ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും ആരോഗ്യ സംരക്ഷണ, സാംക്രമികരോഗ പ്രതിരോധവിഭാഗം മേധാവി ഡോ. ഹമദ് ഈദ് അൽ റുമൈഹി പറഞ്ഞു.
ദ്രുതഗതിയിലാണ് രാജ്യത്തിൻെറ വാക്സിനേഷൻ പുരോഗമിക്കുന്നതെന്നും ഇതുവരെയായി ഏകദേശം 1.4 മില്യൺ ഡോസ് വാക്സിൻ ജനങ്ങളിലേക്കെത്തിച്ചതായും ഡോ. അൽ റുമൈഹി കൂട്ടിച്ചേർത്തു.
രോഗപ്രതിരോധത്തിലൂടെ പ്രതിവർഷം ദശലക്ഷക്കണക്കിന് പേരുടെ ജീവനാണ് സംരക്ഷിക്കപ്പെടുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വിജയകരമായതുമായ ആരോഗ്യ പരിരക്ഷ ഇടപെടലാണ് വാക്സിനേഷനെന്നും പൊതുജനാരോഗ്യ മന്ത്രാലയം വാക്സിനേഷൻ വിഭാഗം മേധാവി ഡോ. സുഹ അൽ ബയാത് പറഞ്ഞു. ഇതിനകം 13,94,781 ഡോസ് കോവിഡ് വാക്സിനാണ് ആകെ രാജ്യത്ത് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.