സിനിമ പഠിക്കാം; ദ്വിദിന ശിൽപശാല ദോഹയിൽ
text_fieldsദോഹ: ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് ‘ഇവന്റോസ് മീഡിയ’ ഖത്തറിൽ ദ്വിദിന സിനിമ ശിൽപശാല സംഘടിപ്പിക്കുന്നു. ‘24 റീൽസ് ഫിലിം വർക് ഷോപ്’ എന്ന പേരിൽ സെപ്റ്റംബർ 15, 16 തീയതികളിൽ ദോഹ ഹോളിഡേ ഇൻ ഹാളിൽവെച്ചാണ് ശിൽപശാല നടക്കുന്നത്. ചലച്ചിത്രപ്രവർത്തകരായ സന്തോഷ് ശിവൻ, ലാൽ ജോസ്, നടൻ സലിം കുമാർ, എസ്.എൻ. സ്വാമി എന്നിവരാണ് ശിൽപശാലയിലെ വിവിധ സെഷനുകൾ കൈകാര്യംചെയ്യുന്നത്.
സിനിമയുടെ വിവിധ തലങ്ങളെ കൂടുതൽ അടുത്തറിയാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്റ്റർ ചെയ്ത് അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് ശിൽപശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ക്ലാസുകളും പരിശീലന സെഷനുകളും മുഖാമുഖവുമെല്ലാം ഉൾപ്പെട്ട ദ്വിദിന ശിൽപശാലയിൽ പങ്കെടുക്കുന്നവർക്ക് അതിഥികൾ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതായിരിക്കും.
മുതിർന്നവർക്കും വിദ്യാർഥികൾക്കും ശിൽപശാലയിൽ പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും 77660327 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.