ഇന്ത്യക്കാരുടെ ക്ഷേമത്തിന് ഒരുമിച്ച് പ്രയത്നിക്കാം –അംബാസഡർ
text_fieldsദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായി ഒരുമിച്ച് പ്രയത്നിക്കാമെന്നും ഇന്ത്യൻ എംബസി ഇക്കാര്യത്തിൽ എപ്പോഴും കൂടെയുണ്ടാവുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ. പുതിയ അംബാസഡറായി ചുമതലയേറ്റതിനു ശേഷം എംബസിയിൽ വിളിച്ചുചേർത്ത ഇന്ത്യൻ മാധ്യമപ്രവർത്തകരുമായുള്ള സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാർ. അവരുടെ ക്ഷേമത്തിനായി വിവിധ നടപടികൾ എംബസിയുടെ നേതൃത്വത്തിൽ കൈകൊള്ളുന്നുണ്ട്.ഖത്തർ സർക്കാറും പ്രവാസികളുടെ ക്ഷേമത്തിനായി മികച്ച നടപടികളാണ് എടുക്കുന്നത്.
ഖത്തറിൽ ഇന്ത്യക്കാരുടെ ഐക്യവും സ്നേഹവും പരസ്പര സഹായവും ഏെറ പ്രശംസനീയമാണ്. കോവിഡ് പ്രതിസന്ധിയിൽ ഇത് ഏറെ പ്രതിഫലിച്ചു. വിവിധ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ആവും വിധത്തിൽ പരസ്പരം സഹായിച്ചതിനാൽ നമുക്ക് കോവിഡ് പ്രതിസന്ധിയെ പതിയെ മറികടക്കാൻ കഴിഞ്ഞിട്ടുണ്ട്.ഫസ്റ്റ് സെക്രട്ടറി (കൾചർ ആൻഡ് എജുക്കേഷൻ) ഹേമന്ത് കുമാർ ദ്വിവേദി, സെക്കൻഡ് സെക്രട്ടറി (ലേബർ ആൻഡ് ഇൻഫർമേഷൻ) ഡോ. സോന സോമൻ, അറ്റാഷെ കുൽജീത് സിങ് അറോറ എന്നവരും പങ്കെടുത്തു.
കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് വിനിയോഗിക്കുന്നുണ്ട്
ഇന്ത്യൻ എംബസിയുടെ കീഴിലുള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് പ്രവാസികളുെട വിവിധ ക്ഷേമപ്രവർത്തതനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്.കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങാനാകാതെ ഖത്തറിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് എംബസിയുടെ അനുബന്ധസംഘടനയായ ഐ.സി.ബി.എഫ് സൗജന്യവിമാന ടിക്കറ്റുകളടക്കമുള്ള സഹായങ്ങൾ നൽകി. ഇത് എംബസിയുടെ വെൽഫെയർ ഫണ്ടിെൻറ ഭാഗമാണ്.പ്രതിസന്ധിയിൽ ഏത് സഹായം ആരു നൽകി എന്നതല്ല, ഇന്ത്യക്കാർ ഒന്നടങ്കം ഒരുമിച്ച് പ്രതിസന്ധിയിൽ പരസ്പരം സഹായിച്ചു എന്നതിനാണ് പ്രാധാന്യമെന്നും അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.