Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലിബ്സിയർ ഫീൽഡ് കോവിഡ്...

ലിബ്സിയർ ഫീൽഡ് കോവിഡ് ആശുപത്രി: അവസാന രോഗിയും ആശുപത്രി വിട്ടു

text_fields
bookmark_border
ലിബ്സിയർ ഫീൽഡ് കോവിഡ് ആശുപത്രി: അവസാന രോഗിയും ആശുപത്രി വിട്ടു
cancel
camera_alt

ലിബ്സിയർ ആശുപത്രിയിലെ രോഗം ഭേദമായ അവസാന കോവിഡ് രോഗിയെ അധികൃതർ യാത്രയയക്കുന്നു

ദോഹ: കോവിഡ്-19 രോഗികൾക്കായി ദുഖാൻ-അൽ ശഹാനിയ റോഡിന് സമീപം പ്രവർത്തിച്ചിരുന്ന ലിബ്സിയർ ആശുപത്രിയിലെ അവസാന കോവിഡ് രോഗിയും ആശുപത്രി വിട്ടു. 1884 രോഗികൾക്കാണ് ആശുപത്രിയിൽ ചികിത്സ നൽകിയതെന്ന് ക്ലിനിക്കൽ ലീഡ് ഡോ. അബ്​ദുല്ല റഷീദ് അൽ നഈമി പറഞ്ഞു. റെക്കോഡ് സമയത്തിനുള്ളിൽ പ്രതിരോധ മന്ത്രാലയം നിർമിച്ച് നൽകിയ ആശുപത്രി പിന്നീട് പൊതുജനാരോഗ്യ മന്ത്രാലയത്തിന് നൽകുകയായിരുന്നു. 504 ബെഡുകളുള്ള ആശുപത്രിയിൽ 1884 കോവിഡ് രോഗികൾക്ക് ചികിത്സ ഇതുവരെ നൽകിയിട്ടുണ്ട്​.പ്രധാനമായും പ്രവാസികളായ പുരുഷന്മാർക്ക് ചികിത്സ നൽകുകയെന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു മൂന്ന് കെട്ടിടങ്ങളിലായി ആശുപത്രി നിർമിച്ചത്.

എല്ലാ രോഗികൾക്കും ഏറ്റവും മികച്ച ചികിത്സയും സുരക്ഷിതമായ അന്തരീക്ഷവുമായിരുന്നു ആശുപത്രിയിലൊരുക്കിയിരുന്നത്​. ഓരോ രോഗികൾക്കും ഓരോ മുറിയായിരുന്നു നൽകിയിരുന്നത്​. അവസാന രോഗിയും ആശുപത്രി വിട്ടത്​ ഏറെ അഭിമാനനിമിഷമാണെന്നും ഡോ. അൽ നഈമി പറഞ്ഞു.പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറയും പ്രതിരോധ മന്ത്രാലയത്തിെൻറയും സംയുക്ത സഹകരണത്തോടെ സ്​ഥാപിച്ച ലിബ്സിയർ ആശുപത്രിയിൽ 20 ഡോക്ടർമാരടക്കം 70 ആരോഗ്യ ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patientcovid qatarLibzier Field Covid Hospital
Next Story