Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​പോർട്​സാണ്​ ജീവിതം

സ്​പോർട്​സാണ്​ ജീവിതം

text_fields
bookmark_border
സ്​പോർട്​സാണ്​ ജീവിതം
cancel
camera_alt

ആസ്‍പെയറിലെ കായികദിനപരിപാടി -ഫയൽ ഫോട്ടോ

ദോഹ:ഫെബ്രുവരിയിലെ രണ്ടാം ​ചൊവ്വാഴ്ചയായ ഇന്ന്​ ഖത്തറിന്​ ദേശീയ കായികദിനം. കോവിഡ്​ മഹാമാരിക്കിടയിലും പൗരന്മാരോടും പ്രവാസി സമൂഹത്തോടും​ ശാരീരിക ക്ഷമത നിലനിർത്തി, ആരോഗ്യം സുരക്ഷിതമാക്കണമെന്ന സന്ദേശവുമായാണ്​ ഖത്തറിന്‍റെ കായികദിനമെത്തുന്നത്​. ഒമിക്രോൺ വ്യാപനം കാരണം പൊതുഇടങ്ങളിലെ ഇടപെടലുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വലിയ കരുതലോടെയാണ്​ ലോകകപ്പ് വർഷത്തെ കായിക ദിനം ആചരിക്കുന്നത്​.

'സ്‌പോര്‍ട്‌സ് ഈസ് ലൈഫ്' എന്നതാണ്​ ഈ വർഷത്തെ കായികദിന മുദ്രാവാക്യം. കഴിഞ്ഞ ദിവസം കായിക -യുവജന മന്ത്രാലയത്തിലെ സ്​പോർട്​സ്​ ഡേ കമ്മിറ്റിയാണ്​ മുദ്രാവാക്യം പ്രഖ്യാപിച്ചത്​. പൊതുജനങ്ങളുടെ ആരോഗ്യത്തിനും മാനസിക ഉല്ലാസത്തിനും ആത്മവിശ്വാസം വർധിപ്പിക്കാനും ഏകാന്തതയിൽനിന്ന്​ മോചനം നേടാനും സ്​പോർട്​സാണ്​​ ഏറ്റവും മികച്ച വഴിയെന്ന നിലയിലാണ്​ ഇത്തരമൊരു സന്ദേശം ഉയർത്തിപ്പിടിക്കുന്നതെന്ന്​ മന്ത്രാലയം ഉപദേഷ്ടാവ്​ അബ്​ദുൽറഹ്​മാൻ അൽ ദോസരി പറഞ്ഞു. ഒരു വർഷത്തെ വിപുലമായ പരിപാടികളുമായാണ്​ സ്​പോർട്​സ്​ ഡേയെ രാജ്യം വരവേൽക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. വർഷത്തെ കായിക കലണ്ടറിൽ 575 ഇന പരിപാടികളാണ്​ ഷെഡ്യൂൾ ചെയ്തത്​.

വിവിധ ഫെഡറേഷനുകളുടെ കീഴിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇവ നടക്കും. ഖത്തറിന്‍റെ ചരിത്രത്തിലെതന്നെ ഏറ്റവും വിപുലമായ സ്​പോർട്​സ്​ കലണ്ടറാണിതെന്ന്​ അദ്ദേഹം പറഞ്ഞു.

സ്വദേശികളുടെയും വിദേശികളുടെയും കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച വിപുലമായ പരിപാടികളാണ്​ ഒരുങ്ങുന്നത്​. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്‍ററിന്‍റെയും വിവിധ ഇന്ത്യൻ കമ്യൂണിറ്റി സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാര്‍ന്ന പരിപാടികൾ ആസൂത്രം ചെയ്തിട്ടുണ്ട്​. ബിര്‍ല പബ്ലിക് സ്‌കൂളിലും ഏഷ്യന്‍ ടൗണിലുമാണ് പരിപാടികള്‍ നടക്കുക.


കളിക്കാം; സുരക്ഷിതരായിരിക്കാം

കോവിഡിനിടയിൽ കായിക ദിനാഘോഷത്തിനിറങ്ങുമ്പോൾ ​സുരക്ഷാ മാനദണ്ഡങ്ങൾ ഓർമപ്പെടുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മാർഗ നിർദേശവും പുറത്തിറക്കി. വാക്സിനേഷൻ സ്വീകരിക്കാത്തവർ കോവിഡ്​ ഭേദമായതിന്‍റെയോ, അല്ലെങ്കിൽ റാപിഡ്​ ആന്‍റിജൻ നെഗറ്റിവ്​ റിപ്പോർട്ടോ കാണിച്ചു മാത്രമേ കായികദിന പരിപാടികളിൽ പ​ങ്കെടുക്കാൻ പാടുള്ളൂ.

രോഗ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി വ്യക്തിഗത വിഭാഗങ്ങളിലെയും ടീം വിഭാഗങ്ങളിലെയും മത്സരങ്ങളും പരിപാടികളും തുറന്ന സ്ഥലങ്ങളിൽ (ഓപൺ എയർ) മാത്രമായേ നടത്താവൂ.

15ൽ കൂടുതൽ പേർ ​ഒരു ഇനങ്ങളിലും പ​ങ്കെടുക്കാൻ പാടില്ല. ഇവർ വാക്സിനേഷൻ സ്വീകരിച്ചവരും ആയിരിക്കണം.

വാക്സിൻ സ്വീകരിക്കാത്ത അഞ്ചുപേർക്ക്​ വരെ വ്യക്​തിഗത ഇനങ്ങളിൽ പ​ങ്കെടുക്കാം. 12ന്​ താഴെ പ്രായമുള്ളവർക്കും പ​ങ്കെടുക്ക്​ വ്യക്തിഗത ഇനങ്ങളിൽ പ​ങ്കെടുക്കാൻ മാത്രമാണ്​ അനുവാദം. മത്സരങ്ങളിൽ പ​ങ്കെടുക്കുന്നവരും മറ്റും ഒരു മീറ്ററിൽ കുറയാത്ത സുരക്ഷിതമായ സാമൂഹിക അകലം പാലിക്കമെന്നും നിർദേശിച്ചു.

കാണികൾ, സംഘാടകർ, മത്സരാർഥികൾ ഉൾപ്പെടെ എല്ലാവരും മാസ്​ക്​ അണിയണം. മത്സരാർഥികൾക്ക്​ തങ്ങളുടെ ഇനങ്ങളിൽ പ​ങ്കെടുക്കു​മ്പോൾ മാത്രം മാസ്ക്​ മാറ്റിവെക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports
News Summary - Life is a sport
Next Story