കുട്ടികൾക്കായി വരുന്നു.... ലൈഫ് സ്കിൽ ഒളിമ്പ്യാഡ്
text_fieldsദോഹ: മക്കൾക്ക് കളിയിലൂടെ കാര്യങ്ങൾ പഠിച്ചെടുക്കാൻ പുതുമയേറിയ ഉത്സവവുമായി ‘ഗൾഫ് മാധ്യമം’ ഈ പുതുവർഷത്തിൽ നിങ്ങളിലേക്കെത്തുന്നു. പ്രവാസലോകത്തിന് തീർത്തും അപരിചിതമായ, എന്നാൽ അതിവേഗം മാറുന്ന ലോകത്തിന്റെ മത്സരത്തിനൊപ്പം നിങ്ങളുടെ മക്കളെയും മാറ്റിയെടുക്കാൻ ആവശ്യമായ ‘ലൈഫ് സ്കിൽ’ ഒളിമ്പ്യാഡുമായി ഗൾഫ് മാധ്യമമെത്തുന്നു.
‘ഹഗ് മെഡിക്കൽ സർവിസു’മായി ചേർന്ന് ജനുവരി 17ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് ഒരു പകൽ മുഴുവൻ നീളുന്ന കളിയും വിനോദവും വിജ്ഞാനവും ഒന്നിക്കുന്ന ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ സജ്ജീകരിക്കുന്നത്. ഫീസ്റ്റ് ആൻഡ് ബീറ്റ്സ് മെഗാ ഫുഡ് ഫെസ്റ്റ് വേദിയോട് ചേർന്നാണ് പരിപാടി നടക്കുന്നത്.
എന്താണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ്...?
ഒളിമ്പ്യാഡ് എന്ന് കേൾക്കുമ്പോൾ ഇത് വെറുമൊരു മത്സരമാണെന്നൊന്നും കരുതേണ്ട. കുട്ടികൾക്ക് നിത്യജീവിതത്തിൽ ആവശ്യമായതെല്ലാം പഠിക്കാനും, പരിശീലിക്കാനും പരിചയിക്കാനുമുള്ള ഒരു വേദിയായാണ് ഒരു പകൽ നീളുന്ന ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ ക്രമീകരിക്കുന്നത്.
സ്കൂളിൽ പോകാനിറങ്ങുന്ന നേരത്ത് നിങ്ങളുടെ മക്കൾക്ക് സ്വന്തമായി ടൈംടേബ്ൾ അനുസരിച്ച് ബുക്കുകൾ എടുത്തുവെക്കാൻ സാധിക്കാറുണ്ടോ? ഭക്ഷണം സ്വന്തമായി കഴിക്കാനാറിയാമോ? പഠിക്കാനും കളിക്കാനുമുള്ള സമയങ്ങളും അവഗണിച്ച് സ്മാർട്ട് ഫോൺ അഡിക്ടായി മാറിയോ? തുടങ്ങി ജീവിതത്തിലുടനീളം ശീലമാക്കേണ്ട കാര്യങ്ങളിലേക്കും ചിട്ടയായ ജീവിതത്തിലേക്കും അവരെ കുഞ്ഞുപ്രായത്തിൽതന്നെ കൈപിടിച്ചു നടത്തുന്ന ശാസ്ത്രീയ പദ്ധതിയാണ് ‘ഗൾഫ് മാധ്യമം-ഹഗ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’.
കുട്ടികൾക്ക് ചുറ്റുപാടിന്റെ വേഗത്തിനൊപ്പം വളരാനുള്ള ശേഷികൾ പരിശീലിപ്പിക്കുന്നതിനൊപ്പം അവർക്കുള്ളിലെ മികവിനെ തേച്ച് മിനുക്കാനും അവ തിരിച്ചറിയാനും ഈ ഒരു പകൽ മുഴുവൻ നീളുന്ന പരിപാടികൾ അവസരമൊരുക്കും.
കുട്ടികൾക്ക് ആസ്വദിച്ച് പങ്കെടുക്കാനും ഒപ്പം രക്ഷിതാക്കൾക്ക് മക്കളുടെ കഴിവുകൾ തിരിച്ചറിയാനും പാരന്റിങ് എളുപ്പമാക്കാനുള്ള വഴികളുമെല്ലാം ഈ ലൈഫ് സ്കിൽ ഒളിമ്പ്യാഡിലുണ്ട്.
എവിടെ രജിസ്റ്റർ ചെയ്യാം
events.q-tickets.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഓരോ വിദ്യാർഥിക്കും 50 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. +974 7076 0721 എന്ന നമ്പറിൽ ബന്ധപ്പെട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
ആർക്കൊക്കെ പങ്കെടുക്കാം
കെ.ജി തലം മുതൽ പത്താം തരം വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള വിവിധ കാറ്റഗറികളാക്കി തിരിച്ചാണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. നാല് മുതൽ 15 വയസ്സുവരെ പ്രായക്കാർക്ക് പങ്കെടുക്കാം. ഓരോ പ്രായവിഭാഗക്കാർക്കും വ്യത്യസ്ത പാക്കേജുകളിലായാണ് പരിശീലന, മത്സര പരിപാടികൾ തയാറാക്കുന്നത്. 50 റിയാലാണ് രജിസ്ട്രേഷൻ ഫീസ്.
-കെ.ജി ഒന്ന്, കെ.ജി രണ്ട് വിദ്യാർഥികൾക്ക് ഒരു ബാച്ചായും, ഗ്രേഡ് ഒന്ന് മുതൽ മൂന്ന് വരെ വിദ്യാർഥികൾക്ക് മറ്റൊരു ബാച്ചായും പരിപാടികൾ നടക്കും. രാവിലെ 8.30 മുതൽ 11 മണിവരെയാണ് ഇവരുടെ സമയം.
ഗ്രേഡ് നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകാർക്കും, ഗ്രേഡ് എട്ട്, ഒമ്പത്, 10 ക്ലാസുകാർക്കും ഉച്ചകഴിഞ്ഞും (രണ്ട് മുതൽ അഞ്ച് വരെ) നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.