കാരുണ്യമേ നിന്‍റെ പേരാണ് ലിന്‍റോ
text_fieldsദോഹ: 'പുതിയതായി ഇവിടെ വന്ന് ജോലി അന്വേഷിക്കുന്നവർ ഉണ്ടെന്ന് അറിയാം. സാമ്പത്തികം കുറഞ്ഞതുകൊണ്ട് ബയോഡേറ്റ കൊടുക്കാനും ഇൻറർവ്യൂവിൽ പങ്കെടുക്കാനും ടാക്സി വിളിക്കാതെ കർവ ബസിലും നടന്നും കഷ്ടപ്പെടുന്നവർ എന്നെ വിളിക്കുക. ഞാൻ നിങ്ങളെ എവിടെയാണ് പോകേണ്ടത് അവിടെ എത്തിച്ചുതരാം. ദയവുചെയ്ത് ഒത്തിരി ബുദ്ധിമുട്ടുള്ളവർ മാത്രം വിളിക്കുക. 13 വർഷം മുമ്പ് കർവ ബസിൽ ഒമ്പതു റിയാൽ ടിക്കറ്റെടുത്ത് വിയർത്തുകുളിച്ച് ജോലി തേടിപ്പോയ ഒരു കാലം എനിക്കുമുണ്ടായിരുന്നു.' -ലിേൻറാ േതാമസ് എന്ന അങ്കമാലിക്കാരൻ ഖത്തർ മലയാളീസ് ഫേസ് ബുക്ക് പേജിൽ പങ്കുവെച്ച കുറിപ്പായിരുന്നു ഇത്. ഒപ്പം തെൻറ ഖത്തറിലെ നമ്പറും (70190426) നൽകി.
മണിക്കൂറുകളേ വേണ്ടിവന്നുള്ളൂ ലിേൻറായുടെ പോസ്റ്റും മൊബൈൽ നമ്പറും ആവശ്യക്കാരിലെത്താൻ. ശേഷം, ഹെൽപ്ലൈൻ കേന്ദ്രം പോലെ ആ നമ്പർ ഇടതടവില്ലാതെ മുഴങ്ങാൻ തുടങ്ങി. സഹായം തേടി ഖത്തറിെൻറ പലഭാഗങ്ങളിൽനിന്നും വിളിയെത്തി. പലയിടത്തും ലിേൻറായും തെൻറ ഹോണ്ട സിറ്റി കാറും ഓടിയെത്തുന്നു. അവരിൽ ആദ്യമായി ഖത്തറിലെത്തി ജോലി തേടുന്നവരുണ്ട്, സാമ്പത്തിക ബാധ്യതയിൽ കുടുങ്ങി ജീവിതം വഴിമുട്ടിയവരുണ്ട്, നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്നവരുണ്ട്. ആരെയും നിരാശരാക്കാതെ ഈ യുവാവ് തന്നാലാവുന്നത് ചെയ്യുന്നു. നല്ല വാക്കുകൾ കൊണ്ടും, ചെയ്യാനാവുന്ന സഹായങ്ങൾകൊണ്ട് അവരുടെ മനം നിറക്കുന്നു. കൈ നിറയെ കാശോ, അക്കൗണ്ടിലെ വലിയ നിക്ഷേപമോ ഒന്നുമില്ല. പക്ഷേ, ഒരിക്കലും വറ്റാത്ത നല്ല മനസ്സുകൊണ്ടാണ് ഈ അങ്കമാലിക്കാരൻ സന്തോഷം പരത്തുകയാണ്.
സഹായം തേടുന്നവരേക്കാൾ, സഹായം ചെയ്യാൻ സന്നദ്ധത അറിയിച്ചുള്ളവരായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആ എട്ടക്ക നമ്പറിലേക്ക് ഡയൽ ചെയ്തത്. മലയാളികളുടെ സുമനസ്സ് ഉണർന്നതോടെ ലിേൻറാക്ക് ഒരു കൈത്താങ്ങായി ഒരുപിടിപേർ രംഗത്തെത്തി. ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കാം, ചെറിയ പാർട്ട്ടൈം ജോലി തരാം, വാഹനം വേണമെങ്കിൽ അങ്ങനെയാവാം, ഒന്നും ചോദിക്കാൻ മടിക്കേണ്ട. കട്ടക്ക് കൂടെയുണ്ട്.... നിരവധി പേർ വാഗ്ദാനവുമായി എത്തിയെന്ന് ലിേൻറാ പറയുന്നു.
തെൻറ ജീവിതാനുഭവമാണ് ഇങ്ങനെയൊരു ദൗത്യത്തിന് പ്രേരിപ്പിച്ചതെന്ന് ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുന്ന ലിേൻറാ പറഞ്ഞു. '2008ലാണ് ഖത്തറിലെത്തുന്നത്. പ്രാരബ്ധങ്ങളുടെ നടുവിൽനിന്നായിരുന്നു യാത്ര. ഇവിടെയെത്തിയപ്പോൾ കാത്തിരുന്നത് ദുരിതങ്ങളുടെ കാലമായിരുന്നു. ഒന്നര വർഷത്തോളം കഷ്ടപ്പാടുകൾ നിറഞ്ഞതായി. ജീവിക്കാനായി എന്തു ജോലിയും ചെയ്യുമെന്നായിരുന്നു അവസ്ഥ. ഓട വൃത്തിയാക്കലും, പെട്ടികൾ പെറുക്കിയെടുക്കലുമായാണ് ആദ്യ നാളിൽ പിടിച്ചുനിന്നത്. ഇതിനിടെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി നേടി. ശേഷം, ഡ്രൈവിങ് ലൈസൻസ് നേടാനുള്ള ശ്രമങ്ങളായി. അങ്ങനെ ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ പല കൂട്ടുകാരുടെയും സഹായത്തോടെ ലൈസൻസെടുത്തു. ശേഷം, അൽ മർറി, ബലദ്ന തുടങ്ങി പല കമ്പനികളിൽ മാറി ഇന്നത്തെ ജോലിയിലെത്തി. അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കഴിഞ്ഞുപോയതിനാൽ ഓരോരുത്തരും നേരിടുന്ന വിഷമങ്ങളുടെ വേദന അറിയാം. തൊഴിൽ തേടിയെത്തുന്നവരുടെ ബുദ്ധിമുട്ടുകളറിയാം.
പണ്ട്, ബയോഡേറ്റയും പിടിച്ച്, വിശപ്പടക്കി, കർവ ബസിൽ ജോലിയും അന്വേഷിച്ച് നടന്ന കാലം ഓർമയിലെത്തും. അങ്ങനെയുള്ളവർക്ക് ഒരു സഹായമാവട്ടെ എന്നു കരുതിയാണ് ഫേസ്ബുക്കിൽ ആ കുറിപ്പിട്ടത്' -ലിേൻറാ തോമസ് 'ഗൾഫ് മാധ്യമത്തോട്' പറഞ്ഞു.മറ്റൊരു പോസ്റ്റിൽ ലിേൻറാ ഇങ്ങനെ കുറിച്ചു ''പലരും മടിച്ചുമടിച്ചാണ് സഹായം ചോദിക്കുന്നത്. ദയവുചെയ്ത് ഒരു മടിയും വേണ്ടാ. പറ്റാവുന്നത് ചെയ്യാം. െമാബൈലിൽ പൈസ കുറവുള്ളവർ മിസ്കാൾ അടിച്ചാൽ മതി. തിരിച്ചുവിളിക്കാം'.ജോലിത്തിരക്കിനിടയിൽ മറ്റുള്ളതെല്ലാം മറക്കുന്ന പ്രവാസലോകത്ത് ലിേൻറാ തോമസ് ഒരു അത്ഭുതകാഴ്ചയാണ്. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ ആർക്കും തന്നെ വിളിക്കാമെന്ന് ഈ യുവാവ് ഉറപ്പു നൽകുന്നു.
'ഇല്ലായ്മയിലായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. കൂലിപ്പണിയെടുത്ത് കിട്ടുന്ന പണത്തിൽനിന്നും കുടുംബം പോറ്റാൻ കഷ്ടപ്പെടുേമ്പാഴും മറ്റുള്ളവരെ സഹായിക്കാൻ പണം മാറ്റിവെക്കുന്ന അമ്മയായിരുന്നു എെൻറ മാതൃക. അത് ഞാനും പകർത്തുന്നു' -ലിേൻറാ പറയുന്നു.ഫേസ്ബുക്ക് വഴി തൊഴിലവസരങ്ങൾ പങ്കുവെച്ചും, മറ്റു സഹായങ്ങൾ എത്തിച്ചുമെല്ലാം ലിേൻറാ േനരത്തേ തന്നെ സജീവമാണ്. അതിനുപുറമെ നാട്ടിൽ മറ്റാരുമറിയാതെ ഒരുപിടി കുടുംബങ്ങൾക്കും ഈ യുവാവ് തണലാവുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ മലയാളി യുവാവിെൻറ സേവനം വൈറലായതോടെ ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസി അധികൃതരും വിളിച്ചു. വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞ എംബസി അധികൃതർ അഭിനന്ദിക്കുകയും ചെയ്തു.അമ്മ എൽസിയും ഭാര്യ റിൻഷയും മകൻ ആരോണും ലിേൻറാക്ക് കരുത്തായുണ്ട്. സഹോദരൻ ലിൻസൺ തോമസ് ഖത്തറിൽ ജോലി ചെയ്യുകയാണ്. പിതാവ് തോമസ് 10 വർഷം മുമ്പ് മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.