എൽ.എൻ.ജി കയറ്റുമതി; കൂടുതൽ കപ്പലുകൾക്ക് ഓർഡർ നൽകി ഖത്തർ എനർജി
text_fieldsദോഹ: ഖത്തറിെൻറ പ്രകൃതിവാതക ഉൽപാദനവും കയറ്റുമതിയും വർധിപ്പിക്കുന്നതിെൻറ ഭാഗമായി കൂടുതൽ എൽ.എൻ.ജി കപ്പലുകൾക്ക് ഓർഡർ നൽകി ഖത്തർ എനർജി. നോർത്ത് ഫീൽഡ് വികസന പദ്ധതിയുടെ ഭാഗമായി കൊറിയൻ ഷിപ്യാർഡുകളിൽ ആറ് പുതിയ കപ്പലുകൾ എത്തിക്കാനാണ് നിർദേശം. ദേവൂ ഷിപ് ബിൽഡിങ് ആൻഡ് മറൈൻ എൻജിനീയറിങ് (ഡി.എസ്.എം.ഇ) ഷിപ്യാർഡിൽനിന്നും നാലും കപ്പലുകളും സാംസങ് ഹെവി ഇൻഡസ്ട്രീസ് (എസ്.എച്ച്.ഐ) ഷിപ്യാർഡിൽനിന്ന് രണ്ടും കപ്പലുകളുമാണ് നിർമിക്കുന്നത്. ഖത്തർ എനർജി കഴിഞ്ഞ വർഷം മേയ് മാസത്തിൽ ഒപ്പുവെച്ച എൽ.എൻ.ജി വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിെൻറ ഭാഗമായാണ് കപ്പലുകൾക്ക് നിർമാണ ഓർഡർ നൽകിയത്.
ദക്ഷിണ കൊറിയയിലെ കപ്പൽ നിർമാണ രംഗത്തെ അതികായരായ ദേവൂ ഷിപ് ബിൽഡിങ് ആൻഡ് മറൈൻ എൻജിനീയറിങ്, ഹ്യുണ്ടായ് ഹെവി ഇൻഡസ്ട്രീസ്, സാംസങ് ഹെവി ഇൻഡസ്ട്രീസ് എന്നീ കമ്പനികളുമായാണ് ഖത്തർ എനർജി കരാറിലെത്തിയത്. 2027 വരെയുള്ള ഈ മൂന്ന് കമ്പനികളുടെയും എൽ.എൻ.ജി കപ്പൽ നിർമാണത്തിെൻറ വലിയൊരു പങ്ക് ഖത്തർ എനർജിക്ക് വേണ്ടിയുള്ളതായിരിക്കും.
ഡി.എസ്.എം.ഇയുമായും എസ്.എച്ച്.ഐയുമായുമുള്ള പുതിയ ചുവടുവെപ്പിൽ ഏറെ സന്തോഷമുണ്ടെന്നും നേരത്തെ ഇരു കമ്പനികളും ഖത്തർ എനർജിക്കായി 23 ക്യൂ ഫ്ലെക്സുകളും 14 ക്യൂ മാക്സ് എൽ.എൻ.ജി കപ്പലുകളും നിർമിച്ചിട്ടുണ്ടെന്നും ഉൗർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു.
നോർത്ത് ഫീൽഡ് വിപുലീകരണ പദ്ധതിയിലൂടെ രാജ്യത്തിെൻറ എൽ.എൻ.ജി ഉൽപാദനം 2027ഓടെ പ്രതിവർഷം 77 മില്യൻ ടണിൽനിന്ന് 126 മില്യനാക്കി വർധിപ്പിക്കാനാണ് ഖത്തർ എനർജി പദ്ധതി. എൽ.എൻ.ജി കപ്പൽ നിർമാണത്തിെൻറ 60 ശതമാനം ക്യു.പി സ്വന്തമാക്കിക്കഴിഞ്ഞുവെന്നും പുതിയ പദ്ധതി പ്രവർത്തനമാരംഭിക്കുന്നതോടെ എല്ലാ വിതരണ ശൃംഖലകളും സജ്ജമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.