പ്രകൃതി വാതക വിതരണത്തിൽ ഖത്തർ വിശ്വസ്ത രാജ്യമെന്ന് ഉൗർജ മന്ത്രി
text_fieldsദോഹ: പ്രകൃതി വാതകം കയറ്റി അയക്കുന്നതിൽ ലോകത്ത് ഏറ്റവും വിശ്വസനീയ രാജ്യമാണ് ഖത്തറെന്ന് ഉൗർജ വകുപ്പ് മന്തി ഡോ.മുഹമ്മദ് ബിൻ സ്വാലിഹ് അൽസാദ. രണ്ട് പതിറ്റാണ്ടുകളായി ഈ മേഖലയിൽ വ്യക്തമായ മേധാവിത്വമാണ് ഖത്തറിനുള്ളത്. പ്രകൃതി വാതക മേഖലയിൽ വൻ നിക്ഷേപമാണ് ഖത്തർ നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ടാങ്കറുകൾ വഹിക്കാൻ പ്രാപ്തിയുള്ള കപ്പലാണ് ഖത്തറിനുള്ളത്. അറുപത്തഞ്ച് ടാങ്കറുകൾ വഹിക്കാൻ പ്രാപ്തിയുള്ള കപ്പലാണിത്. ലോകത്താകമാനം ഉൗർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിൽ വലിയ തോതിൽ പിന്തുണ നൽകാൻ ഖത്തറിന് സാധിക്കുമെന്ന് ഡോ. സാദ അഭിപ്രായപ്പെട്ടു. ലോകത്തിന് ആവശ്യമായി പ്രകൃതി വാതകത്തിെൻറ നാലിൽ ഒന്ന് ഉൽപാദിപ്പിക്കുന്നത് ഖത്തറാണ്. അധികം വൈകാതെ പ്രകൃതി വാതക ഉത്പാദനം 30 ശതമാനമാക്കും. നിലവിൽ 77 മില്യൻ ടൺ പ്രകൃതി വാതകമാണ് രാജ്യം ഉത്പാദിപ്പിക്കുന്നത്. ഇത് 2024ഓടെ നൂറ് മില്യൻ ടൺ ആക്കി ഉയർത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.