എല്‍.എന്‍.ജി കപ്പലുകൾ: പുതിയ ചുവടുവെപ്പുമായി ഖത്തര്‍ പെട്രോളിയം
text_fieldsദോഹ: ഭാവിയില്‍ ദ്രവീകൃത പ്രകൃതി വാതക ഷിപ്പിങ് ആവശ്യങ്ങള്‍ക്ക് എല്‍.എന്‍.ജി കാരിയറുകള്‍ ചാര്‍ട്ട് ചെയ്യാന്‍ ഖത്തര്‍ പെട്രോളിയം ടെൻഡര്‍ ക്ഷണിച്ചു. നോര്‍ത്ത് ഫീല്‍ഡിലെ വിപുലീകരണ പദ്ധതികള്‍ ഉള്‍പ്പെടെ ഖത്തറിെൻറ ദ്രവീകൃത പ്രകൃതി വാതക ഉൽപാദനശേഷി പ്രതിവര്‍ഷം 77 ദശലക്ഷം ടണ്ണില്‍നിന്ന് 2027 ആകുമ്പോഴേക്കും 126 ദശലക്ഷം ടണ്ണായി വര്‍ധിക്കും.
ഖത്തര്‍ പെട്രോളിയത്തിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാവി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് എല്‍.എന്‍.ജി കപ്പലുകളുടെ ദീര്‍ഘകാല ചാര്ട്ടറിനാണ് ലോകോത്തര കപ്പല്‍ ഉടമകളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചത്. നോര്‍ത്ത് ഫീല്‍ഡ് വിപുലീകരണ പദ്ധതിക്ക് പുറമെ യു.എസിലെ ഗോള്‍ഡന്‍ പാസ് എല്‍.എന്‍.ജി കയറ്റുമതി പദ്ധതിയില്‍നിന്ന് ഉൽപാദിപ്പിക്കുന്ന ദ്രവീകൃത പ്രകൃതി വാതക ആവശ്യകതകളും പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്.
ഖത്തറിലും വിദേശത്തും ദ്രവീകൃത പ്രകൃതി വാതക ഉൽപാദന ശേഷി വര്‍ധിപ്പിക്കുകയെന്ന ഖത്തര്‍ പെട്രോളിയത്തിെൻറ പുരോഗതിയെയാണ് പുതിയ പാക്കേജ് വെളിപ്പെടുത്തുന്നതെന്ന് ഖത്തര്‍ പെട്രോളിയം പ്രസിഡൻറും സി.ഇ.ഒയും ഊര്‍ജകാര്യ സഹമന്ത്രിയുമായ സഅദ് ശരീദ അല്‍ കഅ്ബി പറഞ്ഞു. ടെൻഡര്‍ ലഭ്യമായാല്‍ ലേലക്കാരുടെ സാങ്കേതിക വാണിജ്യ കഴിവുകള്‍ ഖത്തര്‍ പെട്രോളിയം അവലോകനം ചെയ്യും. സുപ്രധാനമായ കപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികളുടെ നടത്തിപ്പ് ഖത്തര്‍ ഗ്യാസിനാണ് നൽകിയിരിക്കുന്നത്.
പ്രകൃതിവാതക മേഖലയിൽ വൻനടപടികളാണ് ഖത്തർ സ്വീകരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകരാജ്യമാവുകയാണ് ലക്ഷ്യം. എൽ.എൻ.ജി വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിൽ ഖത്തർ പെേട്രാളിയം അടുത്തിടെ ഒപ്പുവെച്ചിരുന്നു. നൂറിലധികം എൽ.എൻ.ജി കപ്പലുകൾ നിർമിക്കുന്നതിന് 7,000 കോടി റിയാലിെൻറ ഭീമൻ കരാറിലാണ് മൂന്ന് കൊറിയൻ കമ്പനികളുമായി ഏർപ്പെട്ടത്.
ദക്ഷിണ കൊറിയയിലെ കപ്പൽ നിർമാണ രംഗത്തെ അതികായരായ ദേവൂ ഷിപ്പ് ബിൽഡിങ് ആൻഡ് മറൈൻ എൻജിനീയറിങ്, ഹ്യൂണ്ടായ് ഹെവി ഇൻഡസ്ട്രീസ്, സാംസങ് ഹെവി ഇൻഡസ്ട്രീസ് എന്നീ കമ്പനികളാണിവ. 2027 വരെയുള്ള ഈ മൂന്ന് കമ്പനികളുടെയും എൽ.എൻ.ജി കപ്പൽ നിർമാണത്തിെൻറ വലിയൊരു പങ്ക് ഖത്തർ പെേട്രാളിയത്തിന് വേണ്ടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.