'ഗൾഫ് മാധ്യമം' സോക്കർ കാർണിവൽ ലോഗോ പ്രകാശനം
text_fieldsദോഹ: ഫുട്ബാൾ ആവേശത്തെ വരവേറ്റുകൊണ്ട് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'സോക്കർ കാർണിവൽ' സെവൻസ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിെൻറ ലോഗോ പ്രകാശനം ചെയ്തു. റേഡിയോ മലയാളം ഓഫിസിൽ നടന്ന ചടങ്ങിൽ ജിറ്റ്കോ ഗ്രൂപ് ചെയർമാൻ നിസാർ അഹമ്മദ് ലോഗോ പ്രകാശനം ചെയ്തു. മാധ്യമം - മീഡിയവൺ മാനേജിങ് കമ്മിറ്റി ചെയർമാൻ റഹീം ഓമശേരി, സോക്കർ കാർണിവൽ കൺവീനർ താസീൻ അമീൻ, മീഡിയ സെക്രട്ടറി റബീഅ് സമാൻ എന്നിവർ സംസാരിച്ചു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ, സോക്കർ കാർണിവൽ ജനറൽ കൺവീനർ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, ടെക്നിക്കൽ ഹെഡ് ഷമീം, ജിറ്റ്കോ മാർക്കറ്റിങ് ഹെഡ് നവാസ്, മാധ്യമം എക്സിക്യൂട്ടിവ് അംഗം അസ്ഗറലി തുടങ്ങിയവർ പങ്കെടുത്തു. നവംബർ 26നാണ് ഖത്തറിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന 'ഗൾഫ് മാധ്യമം' സോക്കർ കാർണിവൽ ഫുട്ബാൾ മേള. 16 ടീമുകളാണ് ടൂർണമെൻറിൽ മാറ്റുരക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.