‘ഊർജ മേഖലയിൽ ദീർഘകാല കരാറുകൾ ലക്ഷ്യം’
text_fieldsദോഹ: പ്രകൃതിവാതക ഉൽപാദനത്തിലും കയറ്റുമതിയിലും ഖത്തർ ലക്ഷ്യംവെച്ചപോലെ കൂടുതൽ വളർച്ച കൈവരിക്കുകയാണെന്ന് വ്യക്തമാക്കി ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി. ഖത്തർ കൂടുതൽ ദീർഘകാല കരാറുകളാണ് ലക്ഷ്യംവെക്കുന്നതെന്നും, ഈ വര്‍ഷം കൂടുതല്‍ കരാറുകളില്‍ ഒപ്പുവെക്കുമെന്നും ഖത്തര്‍ സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഫോറത്തില്‍ നടന്ന ‘നെക്സ്റ്റ് സ്റ്റേജ് ഓഫ് ഗ്ലോബല്‍ എനര്‍ജി ട്രാന്സിഷന്’ എന്ന ചര്‍ച്ചയിൽ പങ്കെടുത്തുകൊണ്ട് ഊർജമേഖലയിലെ രാജ്യത്തിന്റെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
25 ദശലക്ഷം പ്രകൃതി വാതകം കൈമാറുന്നതിനുള്ള ദീര്‍ഘകാല കരാറിലാണ് കഴിഞ്ഞ വര്‍ഷം ഖത്തര്‍ ഒപ്പുവെച്ചത്. യൂറോപ്പിലും ഏഷ്യയിലും പ്രകൃതി വാതകത്തിന്റെ ആവശ്യകത കൂടിവരുകയാണ്. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി യൂറോപ്യന്‍ രാജ്യങ്ങളും ദീര്‍ഘകാല കരാറുകള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ആസ്ട്രേലിയ, റഷ്യ എന്നി രാജ്യങ്ങള്‍ക്കൊപ്പം ലോകത്തെ പ്രധാന പ്രകൃതിവാതക ഉല്പാദക രാജ്യമാണ് ഖത്തര്‍. ചൈന, ജപ്പാന്, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളാണ് നിലവില്‍ ഖത്തറിന്റെ വിപണി. എന്നാല്‍, നോര്‍ത്ത് ഫീല്‍ഡ് പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉല്പാദനം ഇരട്ടിയോളം വര്‍ധിക്കും. പ്രകൃതിവാതക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ വരുമെന്നും സഅദ് ഷെരീദ അല്‍ കഅബി പറഞ്ഞു. ടോട്ടല്‍ എനര്‍ജീസ് സി.ഇ.ഒ പാട്രിക് പൗയാൻ, എക്സോണ്‍ മൊബൈല്‍സ് ചെയര്മാൻ ഡാരൻ ഡബ്ല്യു വുഡ്സ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.