സ്നേഹം ചാലിച്ച പാഴ്സലുകൾ
text_fieldsപരസ്പര സ്നേഹത്തിെൻറയും കരുതലിെൻറയും ബലത്തിലാണ് ഗൾഫ് നാടുകൾ കോവിഡിൽനിന്ന് പതിയെ മുക്തമാകുന്നത്. ആളുകളും സ്ഥാപനങ്ങളും ആവുന്ന വിധത്തിൽ കോവിഡ് വിരുദ്ധ പോരാട്ടത്തിൽ പങ്കാളികളായി. ചിലർ പണം കൊണ്ട് സഹായിച്ചു, മറ്റ് ചിലർ ശരീരംകൊണ്ട് സേവനത്തിെൻറ മഹാമാതൃകകൾ തീർത്തു. നജ്മയിലെ സെഞ്ച്വറി ഹോട്ടൽ മാനേജറായ കണ്ണൂർ അഞ്ചരക്കണ്ടി ഓടക്കാട് മുഹമ്മദ് കുഞ്ഞക്കയും ഇതിൽ പങ്കുചേർന്നു. ആ കഥ ഇങ്ങനെയാണ്:
കാസർകോട് സ്വദേശികളായ ചിലർ കോവിഡിെൻറ പ്രതിസന്ധിയിൽ ഖത്തറിൽ കുടുങ്ങിപ്പോയി. ചിലർക്ക് വിസ തീർന്നു, മറ്റ് ചിലർക്ക് ജോലി പോയി. വാടക കൊടുക്കാൻ കഴിയാത്തതിനാൽ അവർക്ക് താമസിക്കുന്ന റൂം ഒഴിയേണ്ടിവന്നു. പിെന്നയവർ ഒരു കെട്ടിടത്തിെൻറ മുകളിലായി താമസം. ദിവസങ്ങളായി ടെറസിനു മുകളിൽ ആകാശം മേൽക്കൂരയാക്കിയാണ് അവർ അന്തിയുറങ്ങുന്നത്. ആഴ്ചകളായി കുബ്ബൂസ് മാത്രമാണ് ഭക്ഷണം. അവരുടെ വേദന ഒടുവിൽ 'ഗൾഫ് മാധ്യമ'വും മീഡിയവണും ചേർന്നൊരുക്കിയ 'മിഷൻ വിങ്സ് ഓഫ് കംപാഷൻ' അധികൃതർക്കരികിലെത്തി. സൗജന്യമായി അവർക്ക് വിമാനടിക്കറ്റ് ഏർപ്പാടാക്കി. പക്ഷേ, നാട്ടിലേക്കുള്ള വിമാനത്തിന് പിന്നെയും കാലതാമസമെടുക്കും.
അതുവരെ അവരുടെ ഭക്ഷണകാര്യം എന്തുചെയ്യും?
ഏതായാലും സെഞ്ച്വറി ഹോട്ടലിെൻറ മാനേജറായ മുഹമ്മദ്ക്കയോട് ഇക്കാര്യം പറയേണ്ട താമസം, ''ഭക്ഷണം എത്ര വേണേലും ഞങ്ങൾ കൊടുക്കാം, അതൊക്കെയല്ലേ ഒരു സന്തോഷം...'' അങ്ങനെ ആ ഹോട്ടലിൽ നിന്ന് മജ്ബൂസും ബിരിയാണിയും പാർസലായി കാസർകോട്ടുക്കാരെ തേടിച്ചെന്നു, ഒരു പൈസ പോലും വാങ്ങാതെ... മൂന്നുനേരവും സ് നേഹത്തിൽ ചാലിച്ച ആ ഭക്ഷണം മുടക്കമില്ലാതെ അവർക്കരികിലേക്കെത്തി. ആഴ്ചകൾ പിന്നിട്ട് കാസർകോട്ടുകാർ നാട്ടിലെത്തി. അവിെട നിന്ന് അവരയച്ച സന്ദേശം അവസാനിക്കുന്നത് ഇങ്ങനെയാണ്...'ആ ഹോട്ടലുകാരോട് ഞങ്ങളുെട സന്തോഷവും നന്ദിയും പറയണേ...' ഈ വിവരം അറിയിച്ചപ്പോഴും മുഹമ്മദ്ക്ക പിെന്നയും ചിരിച്ചുകൊണ്ട് പറഞ്ഞു... ''ഇങ്ങനത്തെ സംഗതികൾ ഇനിയും പറയാൻ മറക്കല്ലേ ട്ടോ''....
ഇത്തരം മനുഷ്യരുള്ളപ്പോൾ പിന്നെ ഏത് മഹാമാരി വന്നാലും പരാജയമില്ലല്ലോ...വിജയമല്ലാതെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.