അതിവിശാല ഷോപ്പിങ് അനുഭവവുമായി ലുലു അബു സിദ്ര മാൾ
text_fieldsദോഹ: ഖത്തറിലെ ഷോപ്പിങ് ലോകത്തിന് പുതു അനുഭവം പകർന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ലുലു ഹൈപർ മാർക്കറ്റ് അബു സിദ്രയിൽ പ്രവർത്തനമാരംഭിച്ചു. ഖത്തറിൽ ലുലു ഗ്രൂപ്പിെൻറ 15ാമത് ഹൈപർ മാർക്കറ്റാണ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തത്. 24,000 ചതുരശ്ര മീറ്റർ വിശാലതയിൽ, എല്ലാ ഉൽപന്നങ്ങളും സേവനങ്ങളും സജ്ജീകരിച്ച് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിച്ചാണ് അബു സിദ്ര മാൾ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. പരമ്പരാഗത ഷോപ്പിങ് സംവിധാനങ്ങളെ അടിമുടി മാറ്റിയെഴുതി അതിനൂതന സാങ്കേതിക വിദ്യകളാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രൗഢഗംഭീര ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലി, ശൈഖ് ജാസിം മുഹമ്മദ് ആൽഥാനി, ശൈഖ് ഹസ്സൻ ബിൻ ഖാലിദ് ആൽഥാനി, ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ, ഹുസൈൻ ഇബ്രാഹീം അൽഫർദാൻ, ഫർദാൻ ഫഹദ് അൽഫർദാൻ, ഫാതിൽ ഇബ്രാഹീം, കെ. അബുരിഷ്, കമേഴ്സ്യൽ ബാങ്ക് സി.ഇ.ഒ ജോസഫ് എബ്രഹാം, ദോഹ ബാങ്ക് സി.ഇ.ഒ ഡോ. സീതാരാമൻ, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 'ലുലു ഗ്രൂപ്പിെൻറ 215ാമത്തെ ഹൈപർ മാർക്കറ്റ് ഖത്തറിൽ തുറന്ന് പ്രവർത്തിക്കാനായതിൽ അഭിമാനമുണ്ട്. ലോകത്തെതന്നെ അതിവിശാലവും വിപുലവുമായ ഷോപ്പിങ് അനുഭവം ഖത്തറിലെ ഉപഭോക്താക്കൾക്ക് നൽകാൻ ലുലു ഗ്രൂപ്പിന് അവസരമൊരുങ്ങിയിരിക്കുകയാണ്. ഖത്തറിലെ 15ാമത്തെ ലുലു ഔട്ലെറ്റാണ് അബു സിദ്ര ഹൈപർ മാർക്കറ്റ്. ഖത്തറിലെ ഭരണ നേതൃത്വത്തിെൻറ വിശാലമായ കാഴ്ചപ്പാടാണ് ഞങ്ങളുടെ ആത്മവിശ്വാസം' -ഉദ്ഘാടനത്തിനുശേഷം ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. കോവിഡ് മഹാമാരിയുടെ കെടുതികൾ അതിജീവിച്ച് വ്യാപാരമേഖല വീണ്ടെടുക്കലിെൻറ പാതയിലാണിപ്പോൾ. ലോകകപ്പിനെയും 2030 ഏഷ്യൻ ഗെയിംസിനെയും വരവേൽക്കാൻ ഒരുങ്ങുന്ന ഖത്തർ ഈ തിരിച്ചുവരവിൽ എല്ലാവർക്കും ആത്മവിശ്വാസം പകരുന്നതുമാണ്' -അദ്ദേഹം പറഞ്ഞു. ചെറുകിട വിൽപനയിലെ അതിനൂതനത്വവും പുതുമയുമുള്ള ചെയർമാെൻറ ദീർഘവീക്ഷണവും കാഴ്ചപ്പാടുമാണ് അബൂ സിദ്രമാളിലൂടെ പ്രതിഫലിക്കുന്നതെന്ന് ഡയറക്ടർ ഡോ. മുഹമ്മദ് അൽത്താഫ് പറഞ്ഞു. വരിനിൽക്കാതെതന്നെ ഷോപ്പിങ് പൂർത്തിയാക്കി മടങ്ങാനുള്ള സാങ്കേതിക സംവിധാനം, സീറോ വേസ്റ്റ് റീ ഫിൽ സ്റ്റേഷൻ, ലുലു കുക്കിങ് സ്കൂൾ, 2000 പാർക്കിങ് സ്പേസ് തുടങ്ങി നിരവധി പുതുമകളോടെയാണ് വിശാലമായ മാൾ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.