ലുസൈൽ സിറ്റിയിലെ പ്രഥമ സൂപ്പർമാർക്കറ്റായി ലുലു
text_fieldsദോഹ: ലുസൈൽ സിറ്റിയിലെ പ്രഥമ സൂപ്പർമാർക്കറ്റ് മിഡിലീസ്റ്റിലെ മുൻനിര റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഖത്തറിന് സ്വന്തം. 2000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ ലുസൈൽ മറീനയിലെ എയ്റ്റീൻ ടവറിലാണ് ലുലു എക്സ്പ്രസ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ, ലുസൈലിലെ പ്രഥമ റീട്ടെയിൽ സ്ഥാപനം കൂടിയായി ലുലു. ലുലുവിെൻറ ഖത്തറിലെ 14ാമത് സ്റ്റോറാണിത്. രണ്ടുലക്ഷത്തിലധികം വരുന്ന താമസക്കാരെ പ്രതീക്ഷിക്കുന്ന ലുസൈൽ സിറ്റിയിൽ മികച്ച ഷോപ്പിങ് അനുഭവം നൽകാനുള്ള തയാറെടുപ്പിലാണ് ലുലു എക്സ്പ്രസ്. വീടുകളിലേക്കാവശ്യമായ എല്ലാ ഉൽപന്നങ്ങളും ന്യായമായ വിലയിൽ ലഭ്യമാണ്. വിശാലമായ കാർപാർക്കിങ് സൗകര്യവുമുണ്ട്.
ഉദ്ഘാടന ചടങ്ങിൽ പവർ ഇൻറർനാഷനൽ ഹോൾഡിങ് ഗ്രൂപ്പ് ചെയർമാൻ മുഅ്തസ് അൽ ഖയ്യാത്, വൈസ് ചെയർമാനും സി.ഇ.ഒയുമായ റാമിസ് അൽ ഖയ്യാത്, ജസ്റ്റ് റിയൽ എസ്റ്റേറ്റ് ചെയർമാൻ നാസർ അൽ അൻസാരി, ലുലു ഹൈപ്പർമാർക്കറ്റ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, വിവിധ വ്യാപാര സംഘടനകളിലെയും സ്ഥാപനങ്ങളിലെയും ഉന്നത പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ലുസൈൽ സിറ്റിയിൽ പ്രവർത്തനമാരംഭിക്കുന്ന പ്രഥമ റീട്ടെയിൽ ശൃംഖലയായി മാറാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും ഖത്തർ ഭരണകൂടത്തിെൻറയും ഉപഭോക്താക്കളുടെയും അകമഴിഞ്ഞ പിന്തുണയാണ് ലുലുവിെൻറ വളർച്ചയിലെ സുപ്രധാന ഘടകമെന്നും ഉദ്ഘാടന ചടങ്ങിൽ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. കോവിഡ്–19 പശ്ചാത്തലത്തിൽ വലിയ ഉദ്ഘാടന ചടങ്ങുകളില്ല. എല്ലാവരെയും ലുലു എക്സ്പ്രസിലേക്ക് സസന്തോഷം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലുസൈൽ സിറ്റിയിലെ പ്രഥമ ഹൈപ്പർമാർക്കറ്റ് ആരംഭിക്കുന്നതിന് ലുലുവിന് പിന്തുണ നൽകാനായതിൽ സന്തോഷമുണ്ടെന്ന് മുഅ്തസ് അൽ ഖയ്യാത് പറഞ്ഞു.
പഴം, പച്ചക്കറികൾ, മാംസം, മത്സ്യം, ബേക്കറി ഉൽപന്നങ്ങൾ, ഹോട്ട് ആൻഡ് കോൾഡ് റെഡി ടു ഈറ്റ് വിഭവങ്ങൾ, പാൽ ഉൽപന്നങ്ങൾ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത പലചരക്ക് ഉൽപന്നങ്ങൾ, ഹെൽത്ത് ആൻഡ് ബ്യൂട്ടി, നോൺ ഫുഡ് ഉൽപന്നങ്ങൾ, വീട്ടിലേക്കാവശ്യമായ ഹോം അപ്ലയൻസസ്, മൊബൈൽ, ഐടി ഉൽപന്നങ്ങൾ തുടങ്ങിയവയെല്ലാം ലുലു എക്സ്പ്രസിൽ ഒരുക്കിയിട്ടുണ്ട്. ഖത്തരി ഉൽപന്നങ്ങൾക്കായി പ്രത്യേക മേഖലയും സജ്ജമാക്കിയിട്ടുണ്ട്.
36 നിലകളിലായി മികച്ച കാഴ്ച സമ്മാനിക്കുന്ന ലുസൈൽ മറീനയിലെ ദി എയ്റ്റീൻ ടവറിൽ ഓഫിസുകളാണ് പ്രധാനമായും പ്രവർത്തിക്കുന്നത്. കഫേ, ജിംനേഷ്യം, റസ്റ്റാറൻറ് എന്നിവ ഉടൻ ടവറിൽ പ്രവർത്തനമാരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിരിക്കുന്നത്. ഖത്തറിലെ മികച്ച കമേഴ്സ്യൽ ഹൈ–റൈസ് ഡെവലപ്മെൻറ് വിഭാഗത്തിൽ ടവർ അറേബ്യൻ പ്രാപർട്ടി പുരസ്കാരത്തിന് അർഹമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.