ലുലു എക്സ്ചേഞ്ച് പുതിയ ബ്രാഞ്ച് അൽ മുർറയിൽ
text_fieldsദോഹ: വിദേശ പണമിടപാട് രംഗത്തെ പ്രമുഖ സ്ഥാപനമായ ലുലു എക്സ്ചേഞ്ച് ഖത്തറിൽ ആറാമത്തെ ശാഖ ആരംഭിച്ചു. അൽ മുർറയിൽ ആരംഭിച്ച പുതിയ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ്, ലുലു എക്സ്ചേഞ്ച് ഖത്തർ സീനിയർ മാനേജ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന്റെ ആഗോളതലത്തിലെ 365ാമത്തെ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററാണ് അൽ മുർറയിൽ ആരംഭിച്ചത്. ഖത്തർ ലുലു എക്സ്ചേഞ്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയാണെന്നും ലുലു എക്സ്ചേഞ്ചിന്റെ തുടർവളർച്ചക്ക് ഖത്തറിലെ ഉപഭോക്താക്കളുടെ സഹകരണം ആവശ്യമാണെന്നും പിന്തുണക്ക് നന്ദി പറയുന്നതായും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
ഡിജിറ്റൽ പണമിടപാട് രംഗത്ത് റീട്ടെയിൽ, കോർപറേറ്റ് ഉപഭോക്താക്കൾക്ക് ഒരുപോലെ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ മാറ്റങ്ങൾ ലുലു എക്സ്ചേഞ്ച് അവതരിപ്പിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യയിലുള്ള കമ്പനിയുടെ ശ്രദ്ധ മൊബൈൽ പേമെന്റ് ആപ്പിലൂടെ മികവുറ്റതുമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.