ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പ് പങ്കെടുക്കും
text_fieldsദോഹ: ജനുവരി 25വരെ സ്വിറ്റ്സര്‍ലൻറിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത് തിക ഫോറത്തില്‍ ലുലു ഗ്രൂപ്പ് പങ്കെടുക്കും. സ്വകാര്യമേഖലയില്‍നിന്ന് ല ുലു ഹൈപ്പര്‍മാര്‍ക്കറ്റ്സ് ഡയറക്ടറും ഖത്തരി ബിസിനസ്മെന്‍ അസോസിയേഷന് അംഗവുമായ മുഹമ്മദ് അല്‍താഫ് ആണ് പങ്കെടുക്കുന്നത്.
വര്‍ഷങ്ങളായി ലുലു ഖത്തറിനെ പ്രതിനിധികരിച്ച് ഫോറത്തില്‍ ഇദ്ദേഹം പങ്കെടുക്കുന്നുണ്ട്. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടിപ്പിക്കുന്ന നിരവധി സുപ്രധാന സെഷനുകളിലും ഇത്തവണ അദ്ദേഹം പങ്കാളിയാകും. ഇന്ത്യ റിസപ്ഷന്, ഇന്ത്യന്‍ വാണിജ്യ വ്യവസായമന്ത്രി സുരേഷ് പ്രഭുവുമൊത്തുള്ള സെഷന് എന്നിവയാണ് ഇതിൽ പ്രധാനം. ഭക്ഷ്യസുരക്ഷയും കാര്‍ഷിക മേഖലയിലെ മികവും ലക്ഷ്യമിട്ടുള്ള ലോക സാമ്പത്തിക ഫോറത്തിെൻറ മുന്നേ റ്റത്തില്‍ ലുലു ഗ്രൂപ്പ് ഇൻറര്‍നാഷണല്‍ പങ്കാളികളാണ്.
ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് ആഗോളതലത്തില്‍ ഇത്തരമൊരു മുന്നേറ്റം സാധ്യമായത്. ഈ സംരംഭത്തില്‍ ലുലുവിനു പുറമെ ലൂയിസ് വിറ്റ്വണ്, നെസ്ലെ എസ്എ, വാള്‍മാര്‍ട്ട് സ്റ്റോര്‍സ്, പെപ്സികോ ഉള്‍പ്പടെയുള്ള പ്ര മുഖ കമ്പനികളെല്ലാം പങ്കാളികളാണ്. കമ്പോള കേന്ദ്രീകൃതമായും വൈവിധ്യവത്ക്കരണത്തിേൻറയും ഭാഗമായി ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സ്ഥിരത, സാമ്പത്തിക സാധ്യതകള്‍ തുടങ്ങിയവയാണ് പുതിയ കാര്‍ഷിക കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നത്. ലോകത്തിലെ നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി ബിസിനസ്, സര്‍ക്കാര്‍, അന്താരാഷ്ട്ര സംഘടനകള്‍, അക്കാദമി വിദഗ്ധര്‍ തുടങ്ങിയവരെല്ലാം ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. ഖത്തറില്‍ നിന്നും ഉന്നതതലപ്രതിനിധിസംഘമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.